ബാലണ്‍ ദി ഓര്‍ പുരസ്‌കാര വേദിയില്‍ നിന്ന്..

2007ല്‍ കക്കയാണ് മെസ്സിയും റൊണാള്‍ഡോയുമല്ലാതെ പുരസ്‌കാരം നേടിയ അവസാനത്തെയാള്‍. 

ഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. 

 

1 /8

ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരം പാരിസില്‍ നടന്ന ചടങ്ങില്‍ വെച്ച് മോഡ്രിച്ച് ഏറ്റുവാങ്ങി. 

2 /8

2008 മുതല്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡായോ മാത്രം സ്വന്തമാക്കിയ പുരസ്‌കാരത്തിനാണ് പത്ത് വര്‍ഷത്തിന് ശേഷം പുതിയ അവകാശിയെത്തുന്നത്.   

3 /8

ലോകമെങ്ങും നിന്നുള്ള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് മുപ്പതംഗ പട്ടികയില്‍ നിന്ന് ജേതാവിനെ തിരഞ്ഞെടുത്തത്. 

4 /8

കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ക്രിസ്റ്റിയാനോയെ 277 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

5 /8

മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി.   

6 /8

2018 ലെ ലോകകപ്പിൽ പെറുവിനെതിരെ ഗോൾ നേടി, ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി മാറിയ താരമാണ്  കിലിയന്‍ എംബാപ്പെ.  

7 /8

ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കി.

8 /8

   

You May Like

Sponsored by Taboola