Lulu Mall Flower Show: ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ പ്രകൃതിയുടെ അപൂര്‍വ്വ കാഴ്ചകൾ നിരവധിയാണ്.
ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമ താരം സൗപര്‍ണിക സുഭാഷ് പുഷ്പമേള ഉദ്ഘാടനം ചെയ്തു.
ലുലു മാളിലാരംഭിച്ച വിപുലമായ പുഷ്പമേളയില്‍ നിരവധി സസ്യങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
തായ്ലന്ഡ്, ബ്രസീല്‍, മലേഷ്യ ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ പുഷ്പ-ഫല സസ്യങ്ങൾ പ്രദർശനത്തിലുണ്ട്.
ആയിരത്തഞ്ഞൂറിലധികം വൈവിധ്യമാർന്ന പുഷ്പങ്ങളും സസ്യങ്ങളുമാണ് മേളയിലുള്ളത്.
മനുഷ്യരുമായി വേഗം ഇണങ്ങുന്ന വളര്‍ത്തുമൃഗങ്ങളും പെറ്റ്സ് ആക്സസറീസും പ്രദര്‍ശനത്തിലുണ്ട്.
ഗാര്‍ഡനിംഗ് ഉപകരണങ്ങളുടെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്നു എന്നതും മേളയെ ശ്രദ്ധേയമാക്കുന്നു.
10 വര്‍ഷം കൊണ്ട് സിഗ് സാഗ് ആകൃതിയില്‍ വേരുകള്‍ വളരുന്ന ഫിഗ് ബോണ്‍സായി പ്രദർശനത്തിലെ കൌതുകമാകുന്നു.
ഒന്‍പത് വര്‍ഷം കൊണ്ട് വളരുന്ന വായുശുദ്ധീകരണ സസ്യമായ മണി ജേഡ് പുഷ്പമേളയിൽ ഉണ്ട്.
ഫലസസ്യങ്ങളുടെ തൈകളും മേളയില്‍ ലഭ്യമാണ്.