വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ് ലിച്ചി.
ലിച്ചി ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഉപാപചയ പ്രവർത്തനം മികച്ചതാക്കുന്നു. ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
ഇതിലെ വിറ്റാമിൻ സി ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ദഹനം മെച്ചപ്പെടുത്തുന്നതിന് ലിച്ചി മികച്ചതാണ്.