"മഹാത്മ ഗാന്ധി" കൊല്ലപ്പെട്ടിട്ട് ഇന്ന് 73 വർഷം തികയുന്നു. 1948 ജനുവരി 30 നാണ് നാഥുറാം ഗോഡ്സെ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത്. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് 78 വയസ്സായിരുന്നു. മഹാത്മാ ഗാന്ധിയുടെ ചരമ ദിനമായ ജനുവരി 30 നമ്മൾ മാർട്ടിയേർസ് ഡേ അല്ലെങ്കിൽ ഷഹീൻ ദിവസയായി ആചരിക്കുന്നു. ഇന്ത്യക്ക് വേണ്ടി പോരാടിയ എല്ലാ സ്വാതന്ത്ര്യ സമര സേനാനികളുടെയും ഒർമ്മ ദിവസം കൂടിയാണ് ഇന്ന്. 1948 ജനുവരി 30ന് കൊല്ലപ്പെടുന്നതിന് മുമ്പ് ഗാന്ധിജിക്കെതിരെ 5 കൊലപാതക ശ്രമങ്ങൾ നടന്നിട്ടുണ്ട്.
ജൂൺ 5, 1934ൽ പൂനെയിൽ ഗാന്ധിജി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനെത്തിയപ്പോൾ അദ്ദേഹം യാത്ര ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെട്ട ഒരു കാർ ബോംബ് വെച്ച് തകർക്കുകയായിരുന്നു.
ജൂലൈ, 1944ൽ ഗാന്ധിജി പഞ്ചാംഗ്നിയിൽ വിശ്രമത്തിലിരിക്കെ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി എത്തി. അവരുടെ നേതാവായിരുന്ന ഗോഡ്സെയെ ഗാന്ധിജിക്ക് ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവർ തയ്യാറായില്ല. തുടർന്ന് പ്രാർത്ഥനയിലിരിക്കെ അദ്ദേഹത്തെ കുത്തികൊലപ്പെടുത്താൻ എത്തിയ ഗോഡ്സെയിൽ നിന്നും മണിശങ്കർ പുരോഹിതും ബില്ലാരെ ഗുരുജിയും അദ്ദേഹത്തെ രക്ഷിച്ചു.
സെപ്റ്റംബർ , 1944ൽ ബോംബയിൽ ഗാന്ധിജിയുമായി ചർച്ച നടത്താൻ എത്തിയ നാഥുറാം ഗോഡ്സെയെ ഗാന്ധിജിയുടെ ആശ്രമവാസികൾ തടയുകയും കത്തി കണ്ടെത്തുകയും ചെയ്തു.
ജൂൺ, 1946ൽ പുണെയിലേക്ക് സ്പെഷ്യൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഗാന്ധിജിയെ ട്രെയിൻ അപകടത്തിൽപ്പെടുത്തി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു
ജനുവരി 20, 1948ൽ ബിർള ഭവനിൽ ചർച്ചയ്ക്കെത്തിയ ഗാന്ധിജിക്കെതിരേ വീണ്ടും കൊലപാതക ശ്രമം ഉണ്ടായി. മദൻലാൽ പഹ്വ, നാഥുറം ഗോഡ്സെ, നാരായണ ആപ്തെ, വിഷ്ണു കർക്കരെ, ദിഗമ്പർ ബാഡ്ജ്, ഗോപാൽ ഗോഡ്സെ, ശങ്കർ കിസ്തയ്യ തുടങ്ങിയവർ ചർച്ചയ്ക്കെത്തി കൊലപാതകം നടത്താനിരിക്കെ സുലോചന ദേവി മദൻലാലിനെ തിരിച്ചറിഞ്ഞു. തുടർന്ന് ജനുവരി 30ന് ബിർള ഹൗസിൽ വെച്ച് ഗോഡ്സെ ഗാന്ധിജിക്ക് നേരെ 3 തവണ നിറയൊഴിച്ചു. ഗാന്ധിജിക്ക് കാരണമാണ് ഇന്ത്യ വിഭജിക്കേണ്ടി വന്നത് എന്നതായിരുന്നു കാരണമായി ഗോഡ്സെ പറഞ്ഞത്