Makar Sankranti 2024: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തെ പ്രധാന ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.
മകരസംക്രാന്തി ദിനത്തില്‍ നടത്തുന്ന ദാനത്തെ മഹാദാനം എന്ന് വിളിക്കുന്നു, കാരണം ഈ ദിവസം നടത്തുന്ന ദാനധര്‍മ്മം പാപ മോചനത്തിന് ഉപകരിയ്ക്കും. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും വഴി തുറക്കും. മകരസംക്രാന്തി ദിനത്തില്‍ ദാനം ചെയ്യുന്നത് വര്‍ഷം മുഴുവന്‍ ദാനം ചെയ്തതിന്‍റെ പുണ്യം നല്‍കുന്നു.
വസ്ത്രങ്ങള്‍ ദാനം ചെയ്യാം മകരസംക്രാന്തിയ്ക്ക് വസ്ത്രങ്ങള്‍ ദാനം ചെയ്യാം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ശൈത്യകാലമായതിനാല്‍ കമ്പിളി വസ്ത്രങ്ങള്‍ ദാനം ചെയ്യുന്നത് കൂടുതല്‍ കൂടുതല്‍ ഉത്തമമാണ്. മകരസംക്രാന്തി ദിനത്തിൽ കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ മുതലായവ ദാനം ചെയ്യുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു.
കറുത്ത എള്ള് ദാനം ചെയ്യാം സംക്രാന്തി ദിനത്തില്‍ കറുത്ത എള്ള് ദാനം ചെയ്യുന്നത് ഐശ്വര്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം എള്ള് ദാനം ചെയ്താൽ ശനിദേവന്‍റെ അനുഗ്രഹം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സൂര്യന്‍റെശക്തിയും ഒരു വ്യക്തിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ആ വ്യക്തിക്ക് മരണഭയം ഉണ്ടാകില്ല
നെയ്യ് ദാനം ചെയ്യാം മകരസംക്രാന്തി ദിനത്തില്‍ നെയ്യ് ദാനം ചെയ്യാം. ഈ ദിവസം നെയ്യ് ദാനം ചെയ്യുന്നത് എല്ലാ രോഗങ്ങളിൽ നിന്നും മോചനം നല്‍കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ, ജാതകത്തിൽ സൂര്യൻ-വ്യാഴത്തിന്‍റെസ്ഥാനം ശക്തമാകും.
ശർക്കര ദാനം ചെയ്യാം മകരസംക്രാന്തി ദിനത്തിൽ സൂര്യൻ ധനുരാശി വിട്ട് മകരരാശിയിൽ പ്രവേശിക്കുന്നു. ഈ ദിവസം ശർക്കരയ്‌ക്കൊപ്പം എള്ള്, പഫ്‌ഡ് റൈസ് എന്നിവ കൊണ്ടുള്ള ലഡ്ഡു ദാനം ചെയ്യുന്നത് ഐശ്വര്യമായി കരുതുന്നു. ഇങ്ങനെ ദാനം ചെയ്യുന്ന വ്യക്തിക്ക് ജീവിതത്തിൽ പുരോഗതിയും ബഹുമാനവും ലഭിക്കുമെന്ന് ശിവപുരാണത്തിൽ പറയുന്നു.
അരിയും പയറും ദാനം ചെയ്യാം ജ്യോതിഷ പ്രകാരം ഈ ദിവസം കഞ്ഞി ദാനം ചെയ്യുന്നത് ഐശ്വര്യമാണെന്ന് പറയപ്പെടുന്നു. ഇത് ഐശ്വര്യം നിലനിർത്തുന്നു. ഈ ദിവസം ഇത്തരത്തില്‍ അരിയും പയറും ദാനം ചെയ്യുന്നത് ജാതകത്തിൽ സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.