സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് അതിന്റെ സ്ഥാനം മാറുന്നു. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന്റെ ഈ മാറ്റങ്ങൾ വളരെ പ്രധാനമായി കണക്കാക്കുന്നു. ഈ മാറ്റത്തിൽ എല്ലാ രാശികളുടേയും ഭാവി നിർണ്ണയിക്കപ്പെടുന്നുവെന്നും വിശ്വാസമുണ്ട്. ഈ മാസം 9 ഗ്രഹങ്ങളും അവരുടെ രാശിചക്രം മാറുന്നു. 2022 ഏപ്രിൽ 7 ന് ധൈര്യത്തിന്റെയും ശക്തിയുടെയും ഭൂമിയുടേയും കാരകമായ ചൊവ്വ ഗ്രഹം മാറുന്നു. കുംഭം രാശിയിലെ ചൊവ്വയുടെ സംക്രമണം 5 രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും.
മേടം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. അവർക്ക് ധനവും പുരോഗതിയും ലഭിക്കും. ഈ സമയം നിക്ഷേപത്തിനും നല്ലതാണ്. സംസാരത്തിൽ സംയമനം പാലിക്കുകയാണെങ്കിൽ ഈ സമയം ഒന്നിനുപുറകെ ഒന്നായി സന്തോഷം നൽകും.
ചൊവ്വയുടെ സംക്രമം ഇടവ രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ പുതിയ ഉയരങ്ങൾ നൽകും. അവർക്ക് ധാരാളം പണം ലഭിക്കും. പഴയ വായ്പ തിരിച്ചടയ്ക്കും ബാങ്ക് ബാലൻസ് വർദ്ധിക്കും. മൊത്തത്തിൽ സമഗ്രമായ നേട്ടമുണ്ടാകും.
മിഥുനം രാശിക്കാർക്ക് കുംഭത്തിൽ ചൊവ്വയുടെ സംക്രമണം വരുമാനം വർദ്ധിപ്പിക്കും. വ്യവസായികൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് വസ്തുവകകളിൽ നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
ചൊവ്വയുടെ സംക്രമം ധനു രാശിക്കാർക്ക് ജോലിയിൽ ശുഭകരമായ ഫലങ്ങൾ നൽകും. ജോലിക്കാർക്കും വ്യവസായികൾക്കും ഈ സമയം ഗുണമുണ്ടാകും. നിങ്ങൾ ധാരാളം സമ്പാദിക്കും.
ചൊവ്വ രാശി മാറി കുംഭം രാശിയിൽ പ്രവേശിക്കുന്നതിനാൽ ഈ സംക്രമം ഈ രാശിക്കാർക്ക് കൂടുതൽ സ്വാധീനം ചെലുത്തും. തൊഴിലിലും ബിസിനസ്സിലും അവർക്ക് നേട്ടങ്ങൾ ലഭിക്കും. എന്നാൽ അവരുടെ പെരുമാറ്റത്തിൽ അവർ ശ്രദ്ധിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)