Mangal - Ketu Yuti: ചൊവ്വ-കേതു സംയോ​ഗം ഈ രാശിക്കാരെ ബാധിക്കും, ശ്രദ്ധിക്കുക

Mangal Ketu Yuti: ഒക്ടോബർ 30-ന് കേതു കന്നി രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാശിയിൽ ചൊവ്വയുടെയും കേതുവിന്റെയും സംയോഗം ഉണ്ടാകും. ഈ സംയോജനം ചില രാശിക്കാർക്ക് ശുഭകരമാകില്ല.

1 /7

ജ്യോതിഷ പ്രകാരം ജാതകത്തിൽ കേതുവിന്റെ സ്ഥാനം അശുഭമാണെങ്കിൽ ജീവിതത്തിൽ പ്രശ്‌നങ്ങൾ വർദ്ധിക്കും. ഏകദേശം 2 മാസങ്ങൾക്ക് ശേഷം കേതുവിന്റെ ചലനം മാറാൻ പോകുകയാണ്. തുലാം രാശിയിൽ സഞ്ചരിക്കുന്ന കേതു ഒക്ടോബർ 30-ന് കന്നിരാശിയിൽ പ്രവേശിക്കും.

2 /7

കേതുവിന്റെ ഈ സംക്രമണത്തോടെ കന്നിരാശിയിൽ ചൊവ്വയുടെയും കേതുവിന്റെയും കൂടിച്ചേരൽ ഉണ്ടാകും. ചൊവ്വ-കേതുവിന്റെ ഈ സംയോജനം ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ സമയത്ത് ശ്രദ്ധിക്കേണ്ട രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...

3 /7

ഇടവം: കേതുവും ചൊവ്വയും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്ക് അശുഭകരമാണ്. ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയമായിരിക്കും. ജോലിയിൽ സമ്മർദ്ദം ഉയർന്നേക്കാം. ശ്രദ്ധാപൂർവം മാത്രം തീരുമാനങ്ങൾ എടുക്കുക.

4 /7

മിഥുനം: മിഥുനം രാശിക്കാർക്ക് ചൊവ്വയും കേതുവും കൂടിച്ചേരുന്നത് ഗുണകരമല്ല. വ്യക്തിജീവിതത്തിലും തൊഴിൽപരമായ ജീവിതത്തിലും പ്രശ്നങ്ങൾ വർദ്ധിക്കും. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.

5 /7

കന്നി: ചൊവ്വയും കേതുവും കൂടിച്ചേരുന്നത് കന്നിരാശിക്ക് നല്ലതല്ല. ചില പ്രവൃത്തികളിൽ കാലതാമസം ഉണ്ടായേക്കാം. സാമ്പത്തിക ചെലവുകൽ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിലും അസ്വസ്ഥതകൾ ഉണ്ടാകും. അനാവശ്യ വഴക്കുകൾ ഒഴിവാക്കുക.

6 /7

ധനു: ചൊവ്വയും കേതുവും ചേരുമ്പോൾ ധനു രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. നിങ്ങളുടെയും അമ്മയുടെയും ആരോഗ്യം ശ്രദ്ധിക്കുക. തർക്കം ഒഴിവാക്കുക.

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola