മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വിയെ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു

  • Jan 29, 2018, 14:49 PM IST
1 /5

മാരുതി തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വിയായ 'ഇ സര്‍വേയര്‍' നിരത്തിലിറക്കാന്‍ തയ്യാറെടുക്കുകയാണ്  

2 /5

അടുത്ത മാസം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ഈ ഓൾവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‍യുവി കൺ‌സെപ്റ്റിനെ മാരുതി സുസുക്കി പ്രദര്‍ശിപ്പിക്കും. എസ്‍‌യുവി കൺസെപ്റ്റിനെ കൂടാതെ പുതിയ സ്വിഫ്റ്റ്, സിയാസ്, ജിംനി തുടങ്ങിയ വാഹനങ്ങളും മാരുതിയുടെ പവലിയനില്‍ പ്രതീക്ഷിക്കാം

3 /5

കഴിഞ്ഞ വര്‍ഷം നടന്ന ടോക്കിയോ മോട്ടോര്‍ ഷോയിലായിരുന്നു മാരുതി ആദ്യമായി ഈ കണ്‍സ്പെറ്റിനെ അവതരിപ്പിച്ചത്

4 /5

ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനത്തിന്‍റെ നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്

5 /5

എൻജിന്‍റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. 2020 ൽ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

You May Like

Sponsored by Taboola