വിമാനങ്ങളും 900 ഓളം അഗ്നിശമന സേനാംഗങ്ങളും തീ നിയന്ത്രണവിധേയമാക്കുന്നതിനായി പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മാറ്റിപ്പാർപ്പിക്കപ്പെട്ടവർ ഉടൻ വീടുകളിലേക്ക് മടങ്ങാൻ ശ്രമിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.
പോളണ്ടിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും 15 ഹെലികോപ്റ്ററുകളും ആറ് അഗ്നിശമന വിമാനങ്ങളും പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.
ദിവസങ്ങളോളമായി തുടരുന്ന കാട്ടുതീയെത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച ആരംഭിച്ച തീപിടിത്തം നിയന്ത്രണവിധേയമാക്കിയിരുന്നെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് വീണ്ടും കാട്ടുതീ വ്യാപിച്ചു.
തുർക്കിയും ടുണീഷ്യയും ഉൾപ്പെടെ മെഡിറ്ററേനിയൻ മേഖലയിലുടനീളമുള്ള മറ്റ് രാജ്യങ്ങൾക്ക് സമാനമായി ഗ്രീസിലും ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.