മകന് മാത്യുവിന്‍റെ കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തിലാണ് 61കാരിയായ സിസിലി എലെഡ്ജ്!!
ഗേയായ മാത്യു എലെഡ്ജും എലിയറ്റ് ഡൗർറ്റിയും ഒരുമിച്ച് ജീവിക്കണമെന്ന ആവശ്യം സിസിലിയോട് പറഞ്ഞത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
ഗേ കമിതാക്കളുടെ ബന്ധത്തിന് സമ്മതം മൂളിയ സിസിലിയ്ക്ക് ഉണ്ടായിരുന്നത് ഒരേയൊരു നിബന്ധന മാത്രമായിരുന്നു. കുടുംബത്തിന് ഒരു അനന്തരാവകാശി വേണം!!
ഗേ ദമ്പതികള്‍ക്ക് അത് പൂര്‍ണ സമ്മതമായിരുന്നു. ആര് സറോഗേറ്റാകും എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ സിസിലി സ്വയം അതിനു ഉത്തരമായി മാറുകയായിരുന്നു.
സിസിലിയുടെ ഈ തീരുമാനം ബന്ധുക്കള്‍ക്കിടയില്‍ പരിഹാസത്തിന് കാരണമായെങ്കിലും അവര്‍ നിലപാടില്‍ ഉറച്ച് നിന്നു.
ബീജം നല്‍കാന്‍ മാത്യു തയാറായിരുന്നു എന്നാല്‍ 'അണ്ഡം ആര് നല്‍കും'? ആ ചോദ്യത്തിനു ഉത്തരം നല്‍കി മുന്‍പോട്ട് വന്നത് ഡൗർറ്റിയുടെ സഹോദരിയായ ലിയ റയ്ബ് ആയിരുന്നു.
പ്രായാധിക്യവും ശാരീരിക അസ്വസ്തതകളും ഗര്‍ഭധാരണത്തിന് തടസ്സമാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, നടത്തിയ പരിശോധനകളുടെ ഫലം സറോഗസിയ്ക്ക് പച്ചക്കൊടി കാണിക്കുന്നതായിരുന്നു.
ഐവിഎഫ് ചികിത്സയിലൂടെ ജനിച്ച എലെഡ്ജ് കുടുംബത്തിന്‍റെ പുതിയ അനന്തരാവകാശിയുടെ പേര് ഉമ ലൂയിസ് എന്നാണ്.
മകന്‍ മാത്യുവിന്‍റെ കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷത്തിലാണ് 61കാരിയായ സിസിലി എലെഡ്ജ്!!