Mouni Roy in Saree: ബോളിവുഡ് താരം മൗനി റോയിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. ഈ ചിത്രങ്ങളില്‍ താരം അതിശയിപ്പിക്കും വിധം ആകർഷകയായി കാണപ്പെടുന്നു...
മനീഷ് മൽഹോത്രയുടെയും രമേഷ് തൗരാനിയുടെയും ദീപാവലി പാർട്ടിക്ക് ശേഷം ലൈഫ് സ്റ്റൈൽ ഏഷ്യയുടെ ദീപാവലി പാർട്ടിയിൽ വളരെയേറെ സെലിബ്രിറ്റികൾ പങ്കെടുത്തു. നടി മൗനി റോയ് തന്‍റെ ഭർത്താവ് സൂരജ് നമ്പ്യാരോടൊപ്പമാണ് പാർട്ടിയിൽ പങ്കെടുക്കാനായി എത്തിയത്.
ലൈഫ് സ്റ്റൈൽ ഏഷ്യയുടെ ദീപാവലി പാർട്ടിയിൽ പരമ്പരാഗത ശൈലിയിലാണ് മൗനി റോയ് എത്തിയത്.
മനോഹരമായ ഐവറി സാരി ധരിച്ചാണ് മൗനി റോയ് ദീപാവലി പാർട്ടിയിൽ എത്തിയത്. സാരിയ്ക്കൊപ്പം വലിയ കമ്മല്‍ ധരിച്ചെത്തിയ മൗനി റോയ് മറ്റ് ആഭരണങ്ങള്‍ ഒഴിവാക്കി.
ടെലിവിഷനിലെ നാഗിൻ സുന്ദരി മൗനി റോയ് സാരിയിൽ തികച്ചും ഗ്ലാമറസായി കാണപ്പെട്ടു. മൗനി റോയ് തന്‍റെ ബാക്ക്‌ലെസ് ബ്ലൗസ് ബോള്‍ഡ് ലുക്കില്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി.
ലൈഫ്‌സ്റ്റൈൽ ഏഷ്യയുടെ ദീപാവലി പാർട്ടിയിൽ മൗനി റോയിയും താരത്തിന്‍റെ ഉറ്റ സുഹൃത്ത് ദിഷ പട്ടാണിയും എത്തിയിരുന്നു. ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് ദിഷ പട്ടാണി പാർട്ടിയിൽ എത്തിയത്.