സീതാരാമം എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൃണാൾ താക്കൂർ. സീതാ മഹാലക്ഷ്മി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.
Mrunal Thakur: സിനിമയിൽ എത്തും മുമ്പ് തന്നെ ഹിന്ദി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് മൃണാൾ സുപരിചിതയായിരുന്നു. മുജ് സേ കുച് കെഹതി.. യേ ഖാമോഷിയാൻ എന്ന ഹിന്ദി സീരിയലിലൂടെയാണ് മൃണാൾ അഭിനയ രംഗത്ത് എത്തിയത്.
2010ൽ റിലീസ് ചെയ്ത വിട്ടി ദണ്ഡു എന്ന ചിത്രത്തിലൂടെയാണ് മൃണാൾ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
2018ൽ ഹൃത്വിക് റോഷൻ നായകനായ സൂപ്പർ 30 എന്ന ചിത്രത്തിലൂടെ മൃണാൾ ബോളിവുഡിൽ എത്തി.
2018ൽ തന്നെ പുറത്തിറങ്ങിയ ജഴ്‌സി എന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ നായികയായും മൃണാൾ വേഷമിട്ടു.
2021ൽ ഫർഹാൻ അക്തർ നായകനായ തൂഫാൻ എന്ന ചിത്രത്തിൽ മൃണാൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടി.
പിന്നീട് കാർത്തിക് ആര്യൻ നായകനായ ധമാക്ക എന്ന ചിത്രത്തിലാണ് മൃണാൾ പ്രത്യക്ഷപ്പെട്ടത്.
ധമാക്കയ്ക്ക് ശേഷമാണ് മൃണാൾ സീതാരാമത്തിൽ അഭിനയിച്ചത്.
സീതാരാമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ആകെ മനംകവരാൻ മൃണാളിന് കഴിഞ്ഞു.