Navratri 2022: നവരാത്രി വ്രതം എടുക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ആദിപരാശക്തിയുടെ ഒമ്പത് ഭാവങ്ങളെ ഒമ്പത് ദിവസങ്ങളിലായി ആരാധിക്കുകയാണ് നവരാത്രി കാലത്ത്. ദേവി പ്രീതിയ്ക്ക് ഉത്തമമാണ് നവരാത്രി വ്രതം. ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ദുർ​ഗാ പൂജ വ്രത ശുദ്ധിയോട് കൂടി വേണം അനുഷ്ഠിക്കാൻ. സെപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് നവരാത്രിക്കാലം. 

 

1 /4

നവരാത്രി വ്രതം എടുക്കുന്നവർ ഒഴിവാക്കേണ്ട ചില ഭക്ഷണ സാധനങ്ങളുണ്ട്‌. വെളുത്തുള്ളി, ഉള്ളി, ഗോതമ്പ്, അരി, പയറ്, ഇറച്ചി, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ (മഞ്ഞൾ, മല്ലിപ്പൊടി, കായം, കടുക്, ഗ്രാമ്പൂ, തുടങ്ങിയവ) ഒഴിവാക്കണം.  

2 /4

മദ്യം, പുകയില എന്നിവയും വ്രതം നോക്കുന്നവർ ഈ ഒമ്പത് ദിവസക്കാലം ഒഴിവാക്കണം.  

3 /4

ജീര, മഖാന, നിലക്കടല, പാൽ, തൈര്, പഴങ്ങൾ, ഉരുളക്കിഴങ്ങ്, പഴം, ഡ്രൈ ഫ്രൂട്ട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ നവരാത്രി വ്രതത്തിൽ നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതാണ്.   

4 /4

നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. വിദ്യാരംഭം കുറിക്കാന്‍ പോകുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും വ്രതമെടുക്കുന്നത് നല്ലതായിരിക്കും.   

You May Like

Sponsored by Taboola