Nyanthara: വഴിപാട് നടത്താൻ നയൻസും വിഘ്‌നേശും ചെട്ടികുളങ്ങരയിൽ, ചിത്രങ്ങൾ കാണാം...

തെന്നിന്ത്യൻ താരസുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയുടെ വിവാഹവും അതിന് ശേഷമുള്ള വിശേഷങ്ങളുമാണ് കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നില്കുന്നത്. തമിഴ് സിനിമ മേഖല അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്നത്. തമിഴ് സിനിമ ലോകത്തെ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.

1 /6

തമിഴ് സിനിമ മേഖല അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമായിരുന്നു ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ വച്ച് നടന്നത്. തമിഴ് സിനിമ ലോകത്തെ നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു.  

2 /6

തമിഴിന് പുറമേ മലയാളം, തെലുങ്ക്, ബോളിവുഡ് ഭാഷകളിൽ നിന്നുള്ള താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. തമിഴ് സിനിമയിലെ സംവിധായകനായ വിഘ്‌നേശ് ശിവനാണ് താരത്തെ വിവാഹം ചെയ്തത്.   

3 /6

ഏഴ് വർഷത്തോളമായുള്ള പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചത്. വിവാഹ ശേഷം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു നയൻതാരയും വിഘ്‌നേഷും.

4 /6

ഈ കഴിഞ്ഞ ദിവസമാണ് നയൻതാര കേരളത്തിൽ എത്തിയത്.  കൊച്ചയിലെ വീട്ടിൽ എത്തിയ നയൻ‌താരയും വിഘ്‌നേഷും രാത്രിയിൽ തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനായി കൊച്ചിയിലെ പനംപള്ളി നഗറിലെ മന്ന റെസ്റ്റാറ്റാന്റിൽ നയൻതാരയുടെ അമ്മയ്ക്ക് ഒപ്പം ഇരുവരും എത്തി. അവിടെത്തെ സ്പെഷ്യൽ ഡിഷുകൾ കഴിച്ച ശേഷമാണ് ഇരുവരും തിരകെ പോയത്. 

5 /6

ഇപ്പോഴിതാ തിരുപ്പതിയിൽ പോയത് പോലെ ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ തോഴൻ എത്തിയിരിക്കുകയാണ് നവദമ്പതികൾ. ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ ‘ചാന്താട്ടം’ നടത്താൻ വേണ്ടിയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്.  

6 /6

നയൻതാരയും വിഘ്‌നേഷും ചെട്ടികുളങ്ങര അമ്പലത്തിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോസും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  

You May Like

Sponsored by Taboola