Neechbhang Rajayog: ഈ രാശിക്കാർക്ക് ഇനി കഷ്ടപ്പാടില്ല; പണം പെരുകും, ലോട്ടറി ഭാഗ്യവും ഉറപ്പ്...!

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും.

 

Neechbhang Rajayog 2024 lucky zodiacs: ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ടുവരുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് മോശം സമയമായിരിക്കും ലഭിക്കുക. 

1 /6

ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നാണ് ബുധന്‍ അറിയപ്പെടുന്നത്. മാര്‍ച്ച് 18 മുതല്‍ ബുധന്‍ കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.   

2 /6

മീനം രാശിയിലേയ്ക്കുള്ള ബുധന്റെ പ്രവേശനം നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ച്ച് 26 വരെ ബുധന്‍ മീനരാശിയിലായിരിക്കും. ഇതിന് ശേഷം മേടരാശിയിലേയ്ക്ക് നീങ്ങും.   

3 /6

ബുധന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് സൗഭാഗ്യം സമ്മാനിക്കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.  

4 /6

മകരം: നീചഭംഗ രാജയോഗം മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ ഈ ദിവസങ്ങളില്‍ എന്ത് ചെയ്താലും അതിനെല്ലാം ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാകും. ആഗ്രഹങ്ങള്‍ സഫലീകരിക്കാനും ഒരിക്കലും നടക്കില്ലെന്ന വിചാരിച്ച കാര്യങ്ങള്‍ നടക്കാനും സാധ്യതയുണ്ട്. ബിസിനസിലും തൊഴില്‍ മേഖലയിലുമെല്ലാം വന്‍ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്.   

5 /6

തുലാം: മീനം രാശിയിലേയ്ക്കുള്ള ബുധന്റെ പ്രവേശനം തുലാം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വിദേശത്ത് പോകാനുള്ള സാധ്യതയുണ്ട്. നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും.   

6 /6

കര്‍ക്കടകം: നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക ബാധ്യതകള്‍ ഈ ദിവസങ്ങളില്‍ അവസാനിക്കും. ലോണുകള്‍ ഉണ്ടെങ്കില്‍ അവ അടച്ച് തീര്‍ക്കാന്‍ സാധിക്കും. വീട് പണി വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. നീചഭംഗ രാജയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് ലോട്ടറി ഭാഗ്യവും സമ്മാനിക്കും.

You May Like

Sponsored by Taboola