മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖിലിന്‍റെ വിവാഹ൦ നടന്നത് ലോക്ക് ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച്.
മുൻ കോൺഗ്രസ് മന്ത്രി എം കൃഷ്ണപ്പയുടെ മരുമകൾ രേവതിയെയാണ് നിഖില്‍ വിവാഹം ചെയ്തത്.
വിവാഹത്തില്‍ പങ്കെടുത്തവര്‍ മാസ്ക്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് ഈ ചിത്രങ്ങളില്‍ നിന്നാണ് വ്യക്തമായത്.
ബിദാദിക്കടുത്തുള്ള കേതഗനഹള്ളിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിലാണ് ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ ജനപടലോകയില്‍ ഗംഭീരമായി വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്‍ അത് മാറ്റി വയ്ക്കുകയായിരുന്നു.
Next Gallery