1555 ൽ പുറത്തിറങ്ങിയ ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലാണ് നോസ്ട്രഡാമസ് പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. ഇവയിൽ പലതും യാഥാർത്ഥ്യമായതോടെ നോസ്ട്രഡാമസിൻറെ പ്രവചനങ്ങളിൽ വിശ്വസിക്കുന്നവരും ഏറെയുണ്ട്.
ഭാവിയെക്കുറിച്ച് അറിയാൻ മനുഷ്യൻ എപ്പോഴും തത്പരനാണ്. ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിക്കുന്നതിനെക്കുറിച്ച് പറയുമ്പോൾ ആദ്യം ഉയർന്നുവരുന്ന പേരാണ് നോസ്ട്രഡാമസിൻറേത്.
ഫ്രഞ്ച് ജ്യോതിഷനും തത്വചിന്തകനുമായിരുന്നു നോസ്ട്രഡാമസ്. ഇന്നും ലോകം ഉറ്റുനോക്കുന്നവയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങൾ.
2024ൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും വെള്ളപ്പൊക്കത്തിന് ലോകം സാക്ഷ്യം വഹിക്കുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്.
നാവിക യുദ്ധം ഉണ്ടാകുമെന്നും ഒരു ചുവന്ന എതിരാളിയാകും ഇതിന് തുടക്കം കുറിയ്ക്കുകയെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ട്. ചുവന്ന എതിരാളി ചൈന ആകുമെന്നാണ് കരുതപ്പെടുന്നത്.
വയസായ ഒരു പോപ്പിൻറെ മരണം സംഭവിക്കുമെന്നും പകരം പോപ്പ് ഈ വർഷം തിരഞ്ഞെടുക്കപ്പെടുമെന്നും നോസ്ട്രഡാമസ് പ്രവചിക്കുന്നു.