Skin Care Tips: പ്രകൃതിദത്ത ചർമ്മ സംരക്ഷണ മാർ​ഗങ്ങൾ ശീലിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും

പലരും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലെ കഠിനമായ രാസവസ്തുക്കളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. അതിനാൽ ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കാത്ത സസ്യാധിഷ്ഠിത ചർമ്മ സംരക്ഷണ ദിനചര്യകളിലേക്ക് ആളുകൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

  • Sep 22, 2023, 14:33 PM IST
1 /5

സസ്യങ്ങൾ, പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളാണ് സസ്യാധിഷ്ഠിത ചർമ്മസംരക്ഷണത്തിന് ഉപയോ​ഗിക്കുന്നത്. ഈ ചേരുവകൾ പലപ്പോഴും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.

2 /5

ചർമ്മസംരക്ഷണത്തിനായി ഉപയോ​ഗിക്കുന്ന പ്രകൃതിദത്ത ചേരുവകളിൽ എഡൽവീസ്, കറ്റാർ വാഴ, ചമോമൈൽ, ലാവെൻഡർ, റോസ്ഷിപ്പ്, ഗ്രീൻ ടീ എന്നിവ ഉൾപ്പെടുന്നു.

3 /5

സസ്യാധിഷ്ഠിത ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണ്. പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത പ്രകൃതിദത്തവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ചേരുവകൾ ഉപയോഗിച്ചാണ് അവ നിർമിക്കുന്നത്.

4 /5

സസ്യാധിഷ്ഠിത ചർമ്മസംരക്ഷണ ഉത്പന്നങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. ഈ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ, വ്യക്തികൾക്ക് അവരുടെ ചർമത്തിന്റെ ആരോഗ്യവും ക്ഷേമവും സ്വാഭാവികവും വിഷരഹിതവുമായി നിലനിർത്താനാകും.

5 /5

സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾക്ക് നിരവധി ​ഗുണങ്ങൾ നൽകാൻ കഴിയും. ഇവ ചർമ്മത്തിന് യാതൊരു വിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല.

You May Like

Sponsored by Taboola