ഒഡിഷയിലെ ഗഹിർമാത കടൽത്തീരത്ത് ലക്ഷക്കണക്കിന് കുരുന്നു ജീവന് നാമ്പെടുക്കുകയാണ്... പ്രകൃതിയുടെ ഒരു അത്ഭുത കാഴ്ചയാണ് ഇവിടെ കഴിഞ്ഞ കുറേ ദിവസങ്ങളായി കാണുന്നത്.
ലക്ഷക്കണക്കിന് Olive Ridley Turtles ആണ് ഒഡിഷയിലെ ഗഹിർമാത കടല്‍ത്തീരത്ത് മുട്ടയിടാനായി എത്തുന്നത്. കനത്ത സുരക്ഷയാണ് വനംവകുപ്പ് ഇവയ്ക്കായി ഒരുക്കുന്നത്.
ഇത്തരത്തില്‍ പ്രജനനകാലത്ത് കടലാമകള്‍ കൂട്ടത്തോടെ മുട്ടയിടാനായി എത്തുന്ന പ്രതിഭാസത്തെ "അരിബാഡ: എന്നാണ് പറയുന്നത്. ഈ അവസരത്തില്‍ ലക്ഷക്കണക്കിന് കടലാമകള്‍ ആവും മുട്ടയിടാനായി എത്തുക. ARRIBADA, ഒരു സ്പാനിഷ് വാക്കാണ്. ARRIVAL എന്നാണ് ഇംഗ്ലീഷിൽ അർത്ഥം.
ഒഡിഷയിലെ ഗഹിർമാതാ കടല്‍ത്തീരത്ത് കഴിഞ്ഞ വർഷം മുട്ടയിടാനെത്തിയത് 3.29 ലക്ഷത്തോളം Olive Ridley പെൺ കടലാമകളാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ രണ്ടര ലക്ഷത്തോളം ആമകള്‍ മുട്ടയിടാന്‍ എത്തിയതായാണ് കണക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയുടെ കണക്ക് കൃത്യമായി സൂക്ഷിക്കുന്നുണ്ട്.
ഓരോ പെണ്ണാമയും മണ്ണില്‍ കുഴിച്ച് കൂടൊരുക്കി അതിൽ നിക്ഷേപിക്കുന്നത് 100–120 മുട്ടകളാണ്. 45–50 ദിവസത്തിനുള്ളിൽ ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും.
മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ഒരു മണിക്കൂറിനകം തന്നെ കടലിലേക്കുള്ള യാത്രയും ആരംഭിക്കും...!!