ഹിമാചൽ പ്രദേശിലെ ഒരു ഉദ്യോഗസ്ഥയാണ് ഒഷിൻ ശർമ്മ. ഒറ്റ നോട്ടത്തിന് ഒരു മോഡലാണെന്ന് തോന്നുമെങ്കിലും ഒഷിൻ ശർമ്മ ഹിമാചൽ പ്രദേശിലെ ഡെപ്യൂട്ടി കളക്ടറാണ്.
Oshin Sharma Photos: ഒട്ടും എളുപ്പമായിരുന്നില്ല ഒഷിൻ്റെ ഇതുവരെയുള്ള യാത്ര. പലതവണ പരാജയപ്പെട്ടെങ്കിലും ഒഷിൻ ഒരിക്കലും തളർന്നില്ല.
കുട്ടിക്കാലത്ത് ഡോക്ടറാകണമെന്നായിരുന്നു ഒഷിൻ ശർമ്മയുടെ ആഗ്രഹം. എന്നാൽ കരിയർ മറ്റൊരു ദിശയിലേയ്ക്കാണ് സഞ്ചരിച്ചത്. കോളേജ് പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഒഷിൻ. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒഷിൻ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
ഒഷിൻ പഠനത്തിൽ വളരെ മിടുക്കിയാണെന്ന് മനസിലാക്കി കുടുംബം സിവിൽ സർവീസിന് തയ്യാറെടുക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. പിന്നീട് സിവിൽ സർവീസിന് വേണ്ടി ഒഷിൻ കഠിനാധ്വാനം ചെയ്തു. എന്നാൽ, 5 മാർക്കിന്റെ കുറവിൽ ഒഷിന് അവസരം നഷ്ടമായി.
പരാജയങ്ങളിൽ തളരാതെ ഒഷിൻ കഠിനാധ്വാനം തുടർന്നു. സർക്കാർ ജോലിക്കായി പല തവണ ശ്രമിച്ചു. പിന്നീട് നിരവധി പരീക്ഷകളിൽ വിജയിച്ചു. 2019-ൽ ഹിമാചൽ അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് (HAS) BDO-ലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. ഒഷിൻ ശർമ്മ എച്ച്എഎസിൽ പത്താം റാങ്ക് നേടി.
ഒഷിന്റെ സൗന്ദര്യം ബോളിവുഡ് സിനിമാ ലോകത്ത് പോലും ചർച്ചയായി. തുടർന്ന് അവർക്ക് സിനിമയിലേയ്ക്ക് നിരവധി ഓഫറുകളും ലഭിച്ചു. എന്നാൽ, ഒഷിനും ഒഷിൻ്റെ വീട്ടുകാർക്കും അത് താത്പ്പര്യമുണ്ടായിരുന്നില്ല. സാമൂഹ്യ സേവനമായിരുന്നു ഒഷിന്റെ ലക്ഷ്യം.
ലാഡ്‌ലി ഫൗണ്ടേഷൻ്റെ ബ്രാൻഡ് അംബാസഡറാണ് ഒഷിൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒഷിൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകളെല്ലാം അതിവേഗം വൈറലാകാറുണ്ട്.
ഒഷിന് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമായി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.