Maneesha Mahesh: ദേവിയായി മനീഷയുടെ കിടിലം ഫോട്ടോഷൂട്ട്, കാണാം ചിത്രങ്ങൾ

സമൂഹ മാധ്യമങ്ങളിൽ ഒരു സിനിമ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്ന താരങ്ങൾക്ക് പ്രത്യേകിച്ച് നടിമാർക്ക് ലഭിക്കാറുണ്ട്. ഇൻസ്റ്റാഗ്രാം പോലെയുള്ള പ്ലാറ്റുഫോമുകളിൽ ഇവർ ധാരാളം ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നിൽക്കാറുണ്ട്

1 /7

പാടാത്ത പൈങ്കിളി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ മുഖമാണ് നടി മനീഷ മഹേഷ്. 

2 /7

മനീഷ എന്ന പറയുന്നതിനേക്കാൾ പാടാത്ത പൈങ്കിളിയിലെ കണ്മണി എന്ന് പറയേണ്ടി വരും. അങ്ങനെ പറഞ്ഞാൽ കുടുംബപ്രേക്ഷകർക്ക് താരത്തിനെ പെട്ടന്ന് മനസ്സിലാകും. ആ സീരിയലിലെ മിന്നും പ്രകടനം തന്നെയാണ് പ്രേക്ഷകർക്ക് ഇടയിൽ ഇത്ര പിന്തുണ ലഭിക്കാൻ കാരണമായത്.

3 /7

ഏകദേശം 400 എപ്പിസോഡുകൾ പിന്നിട്ട് കഴിഞ്ഞ വിജയകരമായി മുന്നോട്ട് പോവുകയാണ് സീരിയൽ. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. അവർക്ക് വേണ്ടി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.   

4 /7

ഇപ്പോഴിതാ ദേവിയായി മനീഷ ചെയ്ത ഫോട്ടോഷൂട്ടാണ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ചിരിക്കുന്നത്. സരസ്വതി ദേവിയുടെ ലുക്കിലാണ് മനീഷ ഇത് ചെയ്തിരിക്കുന്നത്.

5 /7

‘കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ’ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് കമന്റ് ചെയ്തിരിക്കുന്നത്. 

6 /7

മനീഷയുടെ ക്യൂട്ട് ലുക്കാണ് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൈയിൽ ഒരു താമരപ്പൂവും ഒരു വീണയും പിടിച്ചാണ് താരം ചിത്രങ്ങൾക്ക് വേണ്ടി പോസ് ചെയ്തിരിക്കുന്നത്. 

7 /7

മിഥിൻലാലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ലാഡിവ സലൂണാണ് മേക്കപ്പ്, നിയനീയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola