54.84 കോടി രൂപയാണ് ആദായ നികുതി വകുപ്പിനു വേണ്ടി നടത്തിയ ലേലത്തില്‍ നിന്ന് ശേഖരിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ലേലത്തില്‍ വിറ്റു.നീരവ് മോദിയുടെ ശേഖരത്തിലെ 55 പെയിന്‍റിംഗുകളാണ് ലേലത്തില്‍ വിറ്റത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫ്രോനാറ്റ് എന്നാ സ്ഥാപനമാണ് 'സ്പ്രിംഗ് ലൈവ് ഓക്ഷന്‍' എന്ന പേരില്‍ ലേലം സംഘടിപ്പിച്ചത്.