Parivartana Rajayogam: കച്ചവടത്തിൽ നേട്ടം, നിക്ഷേപത്തിൽ ലാഭം കൊയ്യും; പരിവര്‍ത്തന രാജയോഗം ഇവർക്ക് പ്രശസ്തി നൽകും

Auspicious Parivartana Rajayogam: വ്യാഴവും ശുക്രനും ഒരേ സമയം രാശിമാറുകയാണ്. വ്യാഴം ഇടവം രാശിയിലേക്കും ശുക്രന്‍ ധനു രാശിയിലേക്കുമാണ് മാറുന്നത്. 

 

1 /5

ഈ രണ്ട് ​ഗ്രഹങ്ങളുടെയും രാശിമാറ്റത്തിലൂടെ ചില രാശിക്കാരില്‍ പരിവര്‍ത്തന രാജയോഗം രൂപപ്പെടുന്നു. രാജയോഗങ്ങളില്‍ തന്നെ വളരെ പ്രധാനപ്പെട്ടതാണിത്. നവംബർ 7 മുതലാണ് ഈ രാജയോ​ഗം തുടങ്ങുന്നത്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഇത് ഗുണകരമാകുന്നതെന്ന് നോക്കാം.  

2 /5

മേടം രാശിക്കാരുടെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറും. നല്ല ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് പോകാനാ​ഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ദമ്പതികൾക്കിടയിൽ സന്തോഷം വർധിക്കും.   

3 /5

അവിവാഹിതരായ മിഥുനം രാശിക്കാർക്ക് വിവാഹം നടക്കും. പുതിയ മേഖലയിൽ പണം നിക്ഷേപിക്കും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വ്യാപാരികൾക്ക് നല്ല സമയമാണ്. പുതിയ വാഹനം വാങ്ങാൻ യോ​ഗമുണ്ട്. കച്ചവടത്തിൽ നിന്നും ലാഭം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണ്.  

4 /5

മകരം രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങളുടെ കാലമാണ്. ബിസിനസിൽ ലാഭം നേടാനാകും. പുതിയ വസ്തു വാങ്ങാൻ അവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും. യാത്രകൾ വേണ്ടി വന്നേക്കാം. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola