Mangal - Ketu Yuti: കന്നിരാശിയിൽ ചൊവ്വ-കേതു സംയോ​ഗം; ഈ രാശിക്കാർക്ക് ദോഷം, ജാ​ഗ്രത വേണം

Mars - Ketu Conjunction: കന്നി രാശിയിൽ കേതു പ്രവേശിക്കുന്നതോടെ ചൊവ്വയുടെയും കേതുവിന്റെയും കൂടിച്ചേരൽ സംഭവിക്കാൻ പോകുകയാണ്. ഇത് എല്ലാ രാശികൾക്കും ​ഗുണകരമാകില്ല.

1 /7

ഒരു വ്യക്തിയുടെ ജാതകത്തിൽ കേതുവിന്റെ സ്ഥാനം അശുഭകരമായ സ്ഥാനത്താണെങ്കിൽ അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോഴിതാ ഏകദേശം 2 മാസങ്ങൾക്ക് ശേഷം കേതു അതിന്റെ രാശിമാറാൻ പോകുകയാണ്. നിലവിൽ തുലാം രാശിയിലാണ് കേതു സഞ്ചരിക്കുന്നത്. ഒക്ടോബർ 30ഓടെ തുലാം വിട്ട് കന്നി രാശിയിലേക്ക് കേതു പ്രവേശിക്കും.

2 /7

കേതു കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ ചൊവ്വയുമായി കൂടിച്ചേരൽ ഉണ്ടാകും. ചൊവ്വയും കേതുവും കൂടിച്ചേരുന്നത് ചില രാശിക്കാർക്ക് ദോഷം ചെയ്യും. ഈ സമയത്ത് ഏതൊക്കെ രാശിക്കാരാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം...

3 /7

ഇടവം: കന്നിരാശിയിലെ കേതു-ചൊവ്വ സംയോജനം ഇടവം രാശിക്കാർക്ക് അശുഭകരമാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലിയിൽ സമ്മർദ്ദം ഉയരാൻ സാധ്യതയുണ്ട്. ശ്രദ്ധാപൂർവം മാത്രം തീരുമാനങ്ങൾ എടുക്കുക.

4 /7

മിഥുനം: മിഥുനം രാശിക്കാർക്കും കേതു-ചൊവ്വ സംയോ​ഗം ഗുണകരമല്ല. വ്യക്തിജീവിതത്തിലും തൊഴിൽപരമായും ധാരാളം പ്രശ്നങ്ങൾ ഉണ്ടായേക്കാം. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ വേണം.

5 /7

കന്നി: കന്നി രാശിയിലാണ് ചൊവ്വയും കേതുവും കൂടിച്ചേരുന്നത്. അതിനാൽ തന്നെ കന്നിരാശിക്ക് ഈ സംയോ​ഗം നല്ലതല്ല. ചില കാര്യങ്ങളിൽ നിങ്ങൾക്ക് കാലതാമസം ഉണ്ടായേക്കാം. സാമ്പത്തിക ചെലവുകൾ ഉയരും. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകും. അനാവശ്യമായ വഴക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

6 /7

ധനു: ചൊവ്വയും കേതുവും കൂടിച്ചേരുന്ന ഈ സമയം ധനു രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതാണ് നല്ലത്. സ്വന്തം ആരോ​ഗ്യവും അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക. തർക്കം ഒഴിവാക്കുക.

7 /7

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola