ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്.
കാലിഫോര്‍ണിയന്‍ നഗരമായ പാരഡൈസില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ. വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ മൂലം മരിച്ചവരുടെ എണ്ണം 25ആയി.
തീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാട്ടുതീയില്‍പ്പെട്ട് ഇതിനോടകം 2000 ത്തില്‍ അധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു.
കൂടാതെ, ഒന്നരലക്ഷത്തില്‍ അധികം പേരെ പ്രദേശത്തു നിന്ന് മാറ്റിപാര്‍പ്പിക്കുകയും ചെയ്തു. ഉത്തര സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തും ദക്ഷിണ കാലിഫോര്‍ണിയ ഭാഗത്തും ആണ് വൂള്‍സി കാട്ടുതീ പടര്‍ന്നത്.