രംഭ പങ്ക് വെച്ച കുഞ്ഞ് ഷിവിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു
‘അവന്‍റെ കണ്ണുകള്‍ ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ തേജസ്സുള്ളതാണ്. എന്‍റെ അവസാന ശ്വാസം വരെ കുഞ്ഞുങ്ങളോടുള്ള എന്‍റെ സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം വരെ ഞാന്‍ അവന്‍റെ സംരക്ഷകയാണ്’ -രംഭ
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രംഭയുടെ മൂന്നാമത്തെ കുഞ്ഞാണ് ഷിവിന്‍.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രംഭയ്ക്ക് മൂന്നാമത് കുഞ്ഞ് ജനിക്കുന്നത്. ആദ്യമായാണ് കുഞ്ഞിന്‍റെ ചിത്രങ്ങള്‍ രംഭ പങ്കുവയ്ക്കുന്നത്.
മകനെ കയ്യില്‍ എടുക്കുമ്പോള്‍ താന്‍ സ്വര്‍ഗത്തിലാണെന്ന് തോന്നുവെന്നും കുഞ്ഞിന്‍റെ സ്പര്‍ശം മനോഹരമായ ഒരു അനുഭവമാണെന്നും രംഭ പറയുന്നു.
അമേരിക്കയില്‍ ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭന്‍ ആണ് രംഭയുടെ ഭര്‍ത്താവ്.
ഏഴുവയസ്സുകാരി ലാന്യയും മൂന്നു വയസ്സുകാരി സാഷയുമാണ് രംഭ-ഇന്ദ്രകുമാര്‍ ദമ്പതികളുടെ മൂത്ത കുട്ടികള്‍.
രംഭയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.