Destinations: വേനൽക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുകയാണോ? ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ പോകാം ഈ രാജ്യങ്ങളിൽ

വേനൽക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുകയാണോ? സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒന്നിച്ച് യാത്രകൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ പോകാവുന്ന അഞ്ച് രാജ്യങ്ങൾ പരിചയപ്പെടാം.

  • Apr 22, 2023, 16:23 PM IST
1 /5

വിയറ്റ്നാം ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മനോഹരമായ സംയോജനമാണ്. രുചികരമായ പാചകരീതികൾ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ന്യായമായ വിലയുള്ള താമസസൗകര്യങ്ങൾ എന്നിവയും വിയറ്റ്നാമിന്റെ പ്രത്യേകതകളാണ്.

2 /5

മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് തായ്ലൻഡ്. ചെലവുകുറഞ്ഞ താമസസൗകര്യങ്ങൾ, സ്‌ട്രീറ്റ് ഫുഡ്സ് എന്നിവയും തായ്ലൻഡിന്റെ പ്രത്യേകതകളാണ്.

3 /5

മനോഹരമായ ബീച്ചുകളും സാംസ്കാരിക ആകർഷണങ്ങളുമുള്ള ദ്വീപ് രാജ്യമാണ് ശ്രീലങ്ക. കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ് ശ്രീലങ്ക.

4 /5

അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തിന് പുറമേ, സമ്പന്നമായ സാംസ്കാരിക ചരിത്രമുള്ള കംബോഡിയ ഒരു മികച്ച ‍ഡെസ്റ്റിനേഷനാണ്. ബജറ്റ്-ഫ്രണ്ട്‌ലി ആയ വൈവിധ്യമാർന്ന താമസസൗകര്യങ്ങളും കംബോഡിയയിൽ ഉണ്ട്.

5 /5

മനോഹരമായ ദ്വീപായ ബാലിയിൽ വിനോദസഞ്ചാരികൾക്ക് ചെലവുകുറഞ്ഞ നിരവധി വില്ലകളും ഹോംസ്റ്റേകളും ലഭ്യമാണ്. അതിമനോഹരമായ ബീച്ചുകൾ, സാംസ്കാരിക പൈതൃകങ്ങൾ എന്നിവയാലും സമ്പന്നമാണ് ബാലി.

You May Like

Sponsored by Taboola