Hair Growth: തലമുടി കൊഴിയുന്നുണ്ടോ? ഇവയേക്കാൾ മികച്ചൊരു പരിഹാരം വേറെയില്ല!

നട്സിലുള്ള വിറ്റാമിനുകളും ധാതുക്കളും മുടിക്കൊഴിച്ചിലിൽ നിന്ന് ശാശ്വത പരിഹാരം നൽകുന്നു. 

പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം മോശമാകാം. എന്നാൽ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയിൽ നിന്ന് പരിഹാരം നേടാനാകും.

1 /6

ഒമേഗ 3  ഫാറ്റി ആസിഡ്, ബയോട്ടിന്‍, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാൽ സമ്പന്നമായ വാൾനട്സ്  തലമുടി വളരാന്‍ സഹായിക്കുന്നു.   

2 /6

മുടിക്കൊഴിച്ചിൽ മാറ്റാനും കരുത്തോടെ മുടി വളരാനും  സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.  

3 /6

ബയോട്ടിന്‍, വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.    

4 /6

ബ്രസീൽ നട്സിൽ  സെലീനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തലമുടി വളരാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ ഗുണകരമാണ്.   

5 /6

പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയാൽ സമ്പന്നമായ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.  

6 /6

ബയോട്ടിന്‍റെ മികച്ച ഉറവിടമാണ് പിസ്ത. കൂടാതെ ഇവയില്‍ പ്രോട്ടീനും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. തലമുടി വളരാന്‍ മികച്ചൊരു ഓപ്ഷനാണിവ. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola