Little Hearts Movie: ആർഡിഎക്സിന് പിന്നാലെ 'ലിറ്റിൽ ഹാർട്ട്സ്'; ഷെയ്ൻ നി​ഗം ചിത്രത്തിന് തുടക്കം

ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ലിറ്റില്‍ ഹാർട്ട്സിന്റെ ചിത്രീകരണം തുടങ്ങി. കട്ടപ്പനയിലാണ് ചിത്രീകരണം ആരംഭിച്ചത്.

1 /6

പൂജാ ചടങ്ങുകളോടെയാണ് ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന് തുടക്കമായത്. മലയോര പശ്ചാത്തലത്തിലൂടെ ചിത്രത്തിന്റെ കഥ പോകുന്നത്.

2 /6

ആന്‍റോ ജോസ് പെരേര -എബി ട്രീസാ പോൾ എന്നിവർ ചേർന്നാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

3 /6

സാന്ദ്രാ തോമസ്സാണ് ചിത്രം നിർമ്മിക്കുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.

4 /6

ആദ്യ ഭദ്രദീപം രൺജി പണിക്കർ തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കമിട്ടത്. സ്വിച്ചോൺ കർമ്മം വിൽസൺ തോമസും നടത്തി.

5 /6

അനഘ മരുതോരയാണ് നായിക. ബാബുരാജ്, ഷൈൻ ടോം ചാക്കോ, രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

6 /6

തിരക്കഥ - രാജേഷ് പിന്നാടൻ. സംഗീതം - കൈലാസ്  ഛായാഗ്രഹണം - ലൂക്ക് ജോസ്. എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള.

You May Like

Sponsored by Taboola