Priya Varrier: ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, ചിത്രങ്ങൾ കാണാം

കണ്ണിറുക്കി കാണിച്ച് സോഷ്യൽ മീഡിയയിൽ ഒറ്റ ദിവസംകൊണ്ട് വൈറലായി മാറിയ താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായി പൂവേ എന്ന ഗാനത്തിലെ ഒരു രംഗത്തിലാണ് പ്രിയ വാര്യർ കണ്ണിറുക്കി കാണിക്കുന്ന രംഗം ഉണ്ടായിരുന്നത്. 

1 /5

ആ പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ വളരെ പെട്ടന്ന് തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ഇൻറർനെറ്റിൽ തരംഗമായി മാറുകയും ചെയ്തു. ഒറ്റ രാത്രി കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പ്രിയ വാര്യർക്ക് റെക്കോർഡ് ഫോളോവേഴ്സിനെയും ലഭിച്ചു. പക്ഷേ പതിയെ പതിയെ താരത്തിന് ഒരുപാട് ട്രോളുകളും വിമർശനങ്ങൾ വൈരികയും ചെയ്തിരുന്നു

2 /5

പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് സിനിമ വലിയ രീതിയിൽ പരാജയപ്പെടുകയും ചെയ്തിരുന്നു. പക്ഷേ പ്രിയ വാര്യർ എന്ന താരത്തിന് കൂടുതൽ വളർച്ചകൾ മാത്രമാണ് ഉണ്ടായത്. അന്യഭാഷയിൽ നിന്ന് അവസരങ്ങൾ ലഭിച്ചു  

3 /5

മലയാളിയായ പ്രിയ വാര്യർക്ക് ആദ്യ പടത്തിന് ശേഷം തന്നെ ബോളിവുഡിൽ നിന്ന് അവസരങ്ങൾ വന്നു. ‘വിങ്ക് ഗേൾ’ എന്നാണ് ഇന്ത്യയിൽ പ്രിയ വാര്യർ അറിയപ്പെടുന്നത്. ചെക്ക്, ഇഷ്.ഖ് തുടങ്ങിയ തെലുങ്ക് സിനിമകളിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്.   

4 /5

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് പ്രിയ. ഇത് കൂടാതെ കന്നഡയിലും പ്രിയ ഒരു സിനിമ ചെയ്യുന്നുണ്ട്.  പ്രിയയുടെ പുതിയ ഫോട്ടോസ് വരുമ്പോൾ തന്നെ അത് വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.   

5 /5

ഇപ്പോഴിതാ ഒരു ബെഡ് റൂം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. ഹെന്ന അക്തറിന്റെ സ്റ്റൈലിങ്ങിൽ ഭാരത് റവയിൽ എടുത്തിരിക്കുന്ന ചുവപ്പ് ഔട്ട് ഫിറ്റിലുള്ള പുതിയ ഫോട്ടോഷൂട്ടിൽ പ്രിയ വാര്യരിനെ അതീവ ഗ്ലാമറസ് ലുക്കിലാണ് കാണാൻ സാധിക്കുന്നത്.

You May Like

Sponsored by Taboola