Vastu Tips For Tulsi: ഈ മാസം തുളസിയ്ക്കൊപ്പം ഈ ചെടികള്‍കൂടി നടാം, ഫലം പണത്തിന്‍റെ പെരുമഴ..!!

 

 

Vastu Tips For Tulsi: ഹൈന്ദവ വിശ്വാസമനുസരിച്ച് ഏറ്റവും പവിത്രമായി കണക്കാക്കുന്ന ചെടിയാണ്  തുളസി.  ദൈവീക പരിവേഷമുള്ള  ഈ ചെടിയാണ് വീട്ടിൽ നട്ടുപിടിപ്പിച്ച് രാവിലെയും വൈകുന്നേരവും പൂജിക്കുന്നത് വാസ്തുദോഷം മാറാൻ സഹായിക്കും.  തുളസി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അവയെ  പതിവായി ആരാധിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിവാക്കും. 

എന്നാല്‍ നിങ്ങള്‍ക്കറിയുമോ  തുളസിയുടെ കൂടെ ഈ  ചെടികള്‍ കൂടി നട്ടുപിടിപ്പിച്ചാല്‍  വീട്ടില്‍ 
സമ്പത്ത് വര്‍ദ്ധിക്കും, ഒപ്പം ഐശ്വര്യവും വര്‍ദ്ധിക്കും.  ഒരു കാര്യം ഓര്‍ക്കുക, ഈ ചെടികള്‍ നടേണ്ടത് ഈ മാസമാണ്. എന്നാല്‍, ഏതൊക്കെ ചെടികളാണ് നടേണ്ടത് എന്നും  അവ നല്‍കുന്ന പ്രയോജനങ്ങളും അറിയാം. 

1 /5

കൂവളം ( Aegle marmelos - Bael)   ഈ മാസം (സാവന്‍) ശിവ ഭാഗവനായി സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്.  ശിവ പൂജയില്‍ ഒഴുവാക്കാന്‍ പാടില്ലാത്ത ഒന്നാണ്  കൂവളത്തിന്‍റെ ഇല.   കൂവളത്തില്‍  ശങ്കര്‍ ഭഗവാൻ  വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.  കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. അതിനാല്‍ ഈ മാസത്തില്‍ വീട്ടില്‍ ഒരു കൂവള ചെടി നടുക.   

2 /5

തൊട്ടാവാടി (Mimosa Plant)  വാസ്തു ശാസ്ത്രത്തിൽ തൊട്ടാവാടി (Mimosa Plant) എന്ന ചെടിയും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ച് ദിവസവും നനച്ചാൽ ജാതകത്തിലെ രാഹുദോഷം നീങ്ങും. രാഹു ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടം, പുരോഗതിയിലെ തടസ്സങ്ങൾ, രോഗങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം.  ചെടി നടുന്നതിലൂടെ ശനിദേവന്‍റെ  അനുഗ്രഹം ലഭിക്കും. തുളസിയ്ക്കൊപ്പം ഈ ചെടി നട്ടാല്‍  വീട്ടില്‍   ഐശ്വര്യം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും.   

3 /5

ധാതുര ചെടി (Datura)  ധാതുര ചെടി  ഭഗവാന്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ ശിവാരാധനയിൽ ധാതുര സമർപ്പിക്കുന്നു. സാവൻ മാസത്തിലെ ഞായറാഴ്ചയോ ചൊവ്വാഴ്ചയോ വീട്ടിൽ ഒരു ധാതുര ചെടി നടുക, നിങ്ങൾക്ക് ഭഗവാന്‍റെ അനുഗ്രഹങ്ങൾ ലഭിക്കും. 

4 /5

വാഴ (Banana Tree)  വാഴ മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതും വ്യാഴവുമായി ബന്ധപ്പെട്ടതുമാണ്. ജ്യോതിഷത്തിൽ വ്യാഴത്തെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഗുരു ശുഭഭാവനാണെങ്കിൽ, ആ വ്യക്തിയുടെ ഭാഗ്യം ശക്തമായി നിലനിൽക്കും. അവന്‍റെ  എല്ലാ ജോലികളും ആഗ്രഹങ്ങളും  എളുപ്പത്തിൽ നിറവേറ്റപ്പെടും.  തുളസി ചെടിക്കൊപ്പം വാഴയും നട്ടാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. എന്നാൽ ഈ രണ്ടു ചെടികളും അടുത്തടുത്തായി നടരുത്. വീടിന്‍റെ പ്രധാന വാതിലിൻറെ ഇടതുവശത്ത് തുളസി ചെടിയും വലതുവശത്ത് വാഴച്ചെടിയും നടുന്നത് നല്ലതാണ്.   

5 /5

ചെമ്പകം (Michelia)  വീട്ടില്‍  ചെമ്പക ചെടി നടുന്നത്   വളരെ നല്ലതാണ്. ഈ ചെടി ഭാഗ്യത്തിന്‍റെ പ്രതീകമാണ്, ഇത് നട്ടുവളർത്തുന്നത് വീടിന് ധാരാളം സമ്പത്ത് നൽകുന്നു. എല്ലാ പ്രശ്നങ്ങളും നീങ്ങുന്നു. വാസ്തു ശാസ്ത്ര പ്രകാരം ഈ ചെടി വടക്ക് പടിഞ്ഞാറ് ദിശയിൽ നടുന്നതാണ് ഉത്തമം. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola