Yearly Horoscope 2024 by Date of Birth: 2023 ന്റെ അവസാന ഘട്ടം നീങ്ങുകയാണ്. അതായത് ഏകദേശം 3 മാസങ്ങൾക്ക് ശേഷം പുതിയ വർഷം ആരംഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, പുതുവർഷത്തിൽ മിന്നിത്തിളങ്ങുന്ന രാശികളെ അറിയാം.
Rashifal 2024: ഒരു വർഷം കഴിയുമ്പോൾ പുതു വർശം ആരംഭിക്കും. പോയ വർഷം മധുരവും കയ്പ്പും ചേർന്ന അനുഭവങ്ങൾ തന്നുപോകുമ്പോൾ വരുന്ന വര്ഷം ഏവർക്കും പുത്തൻ പ്രതീക്ഷയുടേതാണ്.
ഓരോ വ്യക്തിയുടേയും ആഗ്രഹം പുതുവർഷം മുമ്പത്തേക്കാൾ മികച്ചതായിരിക്കണമെന്നാണ്. അത്തരമൊരു സാഹചര്യത്തിൽ 2024 ലെ വാർഷിക ജാതകം അനുസരിച്ച് ഭാഗ്യം തെളിയുന്ന രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
തുലാം (Libra): തുലാം രാശിക്കാർക്ക് 2024 സന്തോഷത്തിന്റെ പുതു സമ്മാനം നൽകുന്ന വർഷമാണ്. ഇവരോടൊപ്പം ഭാഗ്യം വർഷം മുഴുവനും നന്നായിരിക്കും. ഇവർക്ക് ഈ സമയം നിരവധി വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഈ കാലയളവിൽ നിങ്ങൾക്ക് വിദേശത്ത് നിന്ന് ജോലി വാഗ്ദാനവും ലഭിച്ചേക്കും. വാഹനമോ വസ്തുവോ വാങ്ങാണ് യോഗമുണ്ടാകും.
മേടം (Aries): മേടം രാശിക്കാർക്ക് 2024 വളരെ നല്ല ഫലങ്ങൾ നൽകുന്ന വർഷമാണ്. പുതുവർഷത്തിൽ ജോലിയിൽ പ്രമോഷനും ബിസിനസിൽ വിജയവും ഉണ്ടാകും. വരുമാനം വർദ്ധിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി (Virgo): 2024 കന്നി രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരും. കഴിഞ്ഞ കുറേ വർഷങ്ങളായി നിങ്ങൾ ആഗ്രഹിച്ചിരുന്ന തൊഴിൽ സ്ഥാനം സഫലമാകും. ചില ജോലികളിൽ നിന്ന് വലിയ നേട്ടമുണ്ടാകും. പുതിയ ഉത്തരവാദിത്തം ലഭിക്കുന്നതിലൂടെ മനസ്സ് സന്തോഷിക്കും. സമ്പത്ത് വർദ്ധിക്കും ഒപ്പം ബാങ്ക് ബാലൻസും.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് പുതുവർഷം പ്രതീക്ഷയുടെ പുതിയ കിരണങ്ങൾ നൽകുന്ന വർഷമാണ്. ഇവർക്ക് ഈ സമയം ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് അവസരമുണ്ടാകും. വരുമാനം വർദ്ധിക്കും, ബിസിനസ്സ് വികസിക്കും. പഴയ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും, സമ്പത്ത് ഉണ്ടാക്കാനുള്ള വഴികൾ തുറക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)