ചോക്കലേറ്റ് ഹീറോയ്ക്ക് വിട... ഋഷി കപൂറിന്‍റെ ജീവിതത്തിലൂടെ...

ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • Apr 30, 2020, 15:38 PM IST

ഏറെ നാളുകളായി ക്യാന്‍സറിന് ചികിത്സയിലായിരുന്ന ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. മുംബൈയിലെ സര്‍ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

1 /6

1973ല്‍ പുറത്തിറങ്ങിയ ബോബി ചിത്രത്തിലൂടെയായിരുന്നു ഋഷിയുടെ സിനിമാ അരങ്ങേറ്റം. അതിനു മുന്‍പ് ശ്രീ 420, മേരാ നാം ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്.  ഹിറ്റ്‌ ചലച്ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, ലൈല മജ്നു, റഫൂ ചക്കര്‍, സര്‍ഗം, കാര്‍സ്, ബോല്‍ രാധാ ബോല്‍ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

2 /6

അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഋഷി കപൂറും ഭാര്യ നീതുവയം വിവാഹിതരായത്.  

3 /6

1980 ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹം. 12 ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.   

4 /6

ബോളിവുഡ് യുവ ചലച്ചിത്ര താരം രണ്‍ബിര്‍ കപൂറും ഋധിമ കപൂറുമാണ് മക്കള്‍.  

5 /6

2018ല്‍ രോഗബാധിതനായ ഋഷി കപൂര്‍ ഒരു വര്‍ഷത്തോളം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. 2019 സെപ്റ്റംബറിലാണ് അദ്ദേഹവും ഭാര്യയും ഇന്ത്യയില്‍ മടങ്ങിയെത്തിയത്.  

6 /6

അമിതാഭ് ബച്ചനാണ് മരണവിവരം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. 'അവന്‍ പോയി! ഋഷി കപൂര്‍ മരിച്ചു. ഞാന്‍ തകര്‍ന്നിരിക്കുകയാണ്.' -അമിതാഭ് ബച്ചന്‍ കുറിച്ചു. 

You May Like

Sponsored by Taboola