Samvritha Sunil: സ്റ്റൈലിഷ് ലുക്കിൽ സംവൃത സുനിൽ, ചിത്രങ്ങൾ കാണാം

Samvritha Sunil: വിവാഹ ശേഷം സിനിമാ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്ത ഒരുപാട് അഭിനയത്രിമാരെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് നടി സംവൃത സുനിൽ. രസികൻ എന്ന സിനിമയിൽ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് തന്റെ കരിയർ ആരംഭിച്ച സംവൃത സുനിൽ യാതൊരു വിധ ഗോസി.പ്പുകളിലോ വാർത്തകളിലോ ഇടംകൊടുക്കാതെയാണ് സിനിമയിൽ മുന്നോട്ട് പോയികൊണ്ടിരുന്നത്.

1 /6

സംവൃതയ്ക്ക് ഒരുപാട് ആരാധകരുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും സംവൃതയുടെ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യവും കാണിച്ചിരുന്നു. 

2 /6

അമേരിക്കയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അഖിൽ ജയരാജുമായിട്ടാണ് സംവൃത വിവാഹിതയായത്. രണ്ട് ആൺകുട്ടികളും താരത്തിനുണ്ട്. ഇപ്പോൾ അമേരിക്കയിലാണ് താരം.

3 /6

അമേരിക്കയിലെ നോർത്ത് കരോളിനയിലെ ആഷേവില്ലേയിൽ നിന്നുള്ള തന്റെ വെക്കേഷൻ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സംവൃത സുനിൽ. കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ ബോട്ടിന്റെ സ്റ്റീയറിങ് പിടിച്ചുനിൽകുന്ന ഫോട്ടോയാണ് സംവൃത പോസ്റ്റ് ചെയ്തത്.  

4 /6

വിവാഹ ശേഷം സംവൃത ആകെ ഒരു സിനിമയിലെ അഭിനയിച്ചിട്ടുള്ളൂ.   

5 /6

2012-ൽ വിവാഹിതയായ സംവൃത ഏഴ് വർഷങ്ങൾക്ക് ഇപ്പുറം തിരിച്ചുവരവിൽ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. 

6 /6

സംവൃതയുടെ മികച്ച പ്രകടനം തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. സംവൃത സിനിമകളിൽ വീണ്ടും സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം.

You May Like

Sponsored by Taboola