Samyuktha Varma: യോ​ഗ തുടങ്ങിയതോടെ രോ​ഗങ്ങൾ ഇല്ലാതായി: സംയുക്ത വർമ്മ- ചിത്രങ്ങൾ

ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയ നടിയാണ് സംയുക്ത വർമ്മ. താരത്തിന്റെ യോ​ഗയോടുള്ള അർപ്പണം ശ്രദ്ധേയമാണ്. യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

  • Jun 21, 2023, 15:32 PM IST
1 /5

യോ​ഗ ശീലിച്ചത് വഴി തനിക്ക് നിരവധി ആരോ​ഗ്യ-മാനസിക ​ഗുണങ്ങൾ ഉണ്ടായെന്ന് സംയുക്ത വർമ്മ പറയുന്നു.

2 /5

ശ്വാസംമുട്ടൽ, പോളിസിസ്റ്റിക് ഓവറി, ഹോർമോൺ ഇംബാലൻസ് ഇതൊക്കെയുണ്ടായിരുന്നു. അതിൽനിന്നൊക്ക ഒരു മാറ്റത്തിനാണ് യോഗ തുടങ്ങിയതെന്ന് താരം പറയുന്നു.

3 /5

രോഗങ്ങൾ പതുക്കെ ഇല്ലാതായി, യോഗമാത്രം ശേഷിച്ചു, അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി.

4 /5

യോഗക്രിയകൾപോലെ യോഗ തത്ത്വചിന്തയും സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികൾ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മൾ അറിയുന്നത്. എന്നാലും ഞാൻ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത.

5 /5

ഒരേ ക്ലാസിൽ ഒരേ ക്രിയ ചെയ്യുന്നവർക്കുപോലും ഉള്ളിൽ യോഗാനുഭവം വെവ്വേറെയാണ്. ജീവിതത്തിലേക്കറിങ്ങുമ്പോഴും അനുഭവങ്ങൾ വേറെവേറെത്തന്നെയെന്നും സംയുക്ത പറയുന്നു.

You May Like

Sponsored by Taboola