മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ‘ഡി ഫോർ ഡാൻസ് ഡി 2’-വിൽ മത്സരാർത്ഥിയായ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടി ശേഷം സിനിമയിലെത്തി മലയാളികൾക്ക് സുപരിചിതായി താരമാണ് സാനിയ ഇയ്യപ്പൻ
ബാല്യകാലസഖി എന്ന സിനിമയിൽ നടി ഇഷ തൽവാറിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ സിനിമയിലേക്ക് വരുന്നത്.
അപ്പോത്തിക്കിരി എന്ന സിനിമയിലും സാനിയ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി മാറിയ ഒരാളുകൂടിയാണ് സാനിയ.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികായാവുന്നത്. സാനിയയ്ക്ക് അതൊരു മികച്ച തുടക്കമായിരുന്നു.
അതിന് ശേഷം മോഹൻലാലിൻറെ ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചതോടെ സാനിയയ്ക്ക് ആരാധകരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായി.
സാനിയയെ മലയാള സിനിമയിൽ ഫാഷൻ ക്വീൻ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇപ്പോഴിതാ പുത്തൻ ഫാഷൻ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സാനിയ.
വിമർശകർക്ക് തന്റെ പോസ്റ്റിലൂടെ ഒരു അടിയും സാനിയ കൊടുത്തിട്ടുണ്ട്. മനേക മുരളിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
സാംസൺ ലെയ് ആണ് മേക്കപ്പ്. അഫ്ഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഈ കിടിലം ഫോട്ടോഷൂട്ടിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.