Saniya Iyappan: പൊളി ലുക്കിൽ സാനിയ ഇയ്യപ്പൻ, ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ നിന്ന് അഭിനയത്തിലേക്ക് വരവും വളരെ പെട്ടന്ന് തന്നെയായിരുന്നു. 

മഴവിൽ മനോരമയിലെ ‘ഡി ഫോർ ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി സാനിയ ഇയ്യപ്പൻ. ഡാൻസിൽ നിന്ന് അഭിനയത്തിലേക്ക് വരവും വളരെ പെട്ടന്ന് തന്നെയായിരുന്നു. 

1 /7

ബാലതാരമായിട്ടാണ് സാനിയ അഭിനയിച്ചു തുടങ്ങിയത്. മമ്മൂട്ടി നായകനായ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷ തൽവാറിന്റെ ചെറുപ്പറോളിലാണ് സാനിയ അഭിനയിച്ചത്.

2 /7

പതിനഞ്ചാം വയസ്സിൽ നായികയായി അഭിനയിച്ച ഒരാളാണ് സാനിയ. ക്വീൻ എന്ന സിനിമയിലാണ് സാനിയ ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമ വലിയ വിജയമാവുകയും കൂടുതൽ അവസരം ലഭിക്കുകയും ചെയ്തു.   

3 /7

വളരെ ചെറുപ്രായത്തിൽ തന്നെ നായികയായി തിളങ്ങിയതുകൊണ്ട് തന്നെ വരും വർഷങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും മുൻനിര നായിക ലെവലിലേക്ക് എത്താനും സാധ്യതയുണ്ട്

4 /7

ഏത് തരം ഡ്രെസ്സുകളിലും കിടിലം ലുക്ക് തോന്നിപ്പിക്കുന്ന ഒരാളാണ് സാനിയ. സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയത്. 

5 /7

നീല ലെഹങ്ക ടൈപ്പ് ഡ്രെസ്സിൽ കിടിലം ലുക്കിലാണ് സാനിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിലാണ് പുതിയ ഫോട്ടോഷൂട്ട് സാനിയ ചെയ്തിരിക്കുന്നത്.

6 /7

രാഹുൽ രാജാണ് ഫോട്ടോസ് എടുത്തത്. ഉണ്ണി പി.എസാണ് സാനിയയെ ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തത്. വെസ്നിക്കിന്റെയാണ് ഔട്ട്ഫിറ്റ്. മികച്ച അഭിപ്രായമാണ് ആരാധകർ ചിത്രങ്ങൾക്ക് നൽകിയത്. 

7 /7

ദുൽഖർ സൽമാനൊപ്പമുള്ള സല്യൂട്ട് ആയിരുന്നു സാനിയയുടെ അവസാന റിലീസ് ചിത്രം. നിവിൻ പൊളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി സാനിയ അഭിനയിക്കുക.

You May Like

Sponsored by Taboola