Sun Transit 2023: സൂര്യ-ശനി സംയോജനം കഴിഞ്ഞു; സൂര്യൻ ഇനി മീനരാശിയിൽ, ഈ 3 രാശികൾക്ക് അപ്രതീക്ഷിത ധനലാഭം

Sun Transit 2023: ശനി-സൂര്യ സംയോജനം ഇന്ന് അവസാനിച്ചിരിക്കുകയാണ്. കുംഭം വിട്ട് സൂര്യൻ ഇന്ന് മീനം രാശിയിലേക്ക് പ്രവേശിച്ചതിനാലാണ് ഈ സഖ്യം അവസാനിച്ചു. ചില രാശിക്കാർക്ക് ഈ കൂടിച്ചേരൽ വളരെ അശുഭകരമായിരുന്നു. എന്നാൽ ഇപ്പോൾ സൂര്യൻ മീനം രാശിയിലേക്ക് പ്രവേശിച്ചതോടെ ഈ രാസിക്കാരുടെ ഭാ​ഗ്യം തെളിഞ്ഞിരിക്കുകയാണ്. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യന്റെ ഈ രാശിമാറ്റം ​ഗുണം ചെയ്യുകയെന്ന് നോക്കാം. 

 

1 /3

ഇടവം: ഇടവം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ഒരു അനുഗ്രഹമാണ്. ഈ രാശിക്കാരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ തുടങ്ങുന്നു. കരിയറിൽ ഉയർന്ന പദവിയിലെത്തും. സ്ഥാനക്കയറ്റവും ശമ്പള വർധനയും ഉണ്ടാകും. പുതിയ ജോലി ലഭിക്കാനിടയുണ്ട്. ബിസിനസിന് നല്ല സമയം. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പൂർണ്ണമായും നീങ്ങും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയം. കഠിനാധ്വാനം ഫലം കാണും.   

2 /3

കർക്കടകം: കർക്കടക രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ഭാഗ്യമാണ്. പ്രമോഷൻ, ഇൻക്രിമെന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പെട്ടെന്ന് നേട്ടം കൈവരിക്കും. ആത്മീയ യാത്രകൾ നടത്താനുള്ള സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അവ നീങ്ങും. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയമാണിത്.  

3 /3

മകരം: സൂര്യന്റെ സംക്രമണം മകരം രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ നൽകും. വലിയ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും മാറി സന്തോഷമുണ്ടാകും. തൊഴിലിലും ബിസിനസിലും വളർച്ചയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ സമയമാണിത്.  (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola