ഓസ്കറിലെ കറുത്ത മുത്തുകള്‍!!


മെഹര്‍ഷല അലി, റെജിന കി൦ഗ്, സ്പൈക് ലീ, റൂത്ത് കാര്‍ട്ടര്‍, ഹന്ന ബീച്ച്‌ലര്‍, പീറ്റര്‍ റാംസി, കെവിന്‍ വില്‍മോട്ട് എന്നിവര്‍ ചേര്‍ന്നാണ് ചരിത്രം തിരുത്തിയത്. 

91ാമത് ഓസ്‌കര്‍ അവാര്‍ഡ്‌സില്‍ ചരിത്രം കുറിച്ച് കറുത്ത വര്‍ഗ്ഗക്കാര്‍. ഏഴു കറുത്ത വര്‍ഗ്ഗക്കാരാണ് ഈ വര്‍ഷം ഓസ്കര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത്. 

ചരിത്രത്തിലാദ്യമായാണ് ഏഴു കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഒരേ വര്‍ഷം ഓസ്കര്‍ ലഭിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു പേര്‍ ചേര്‍ന്നുണ്ടാക്കിയ റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. 

1 /7

ഗ്രീന്‍ബുക്കിലെ അഭിനയത്തിന് മെഹര്‍ഷല അലി മികച്ച സഹനടനായി. അലിയുടെ രണ്ടാമത്തെ ഓസ്‌കറാണിത്. 2017ല്‍ മൂണ്‍ലൈറ്റിലെ അഭിനയത്തിനും അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയിരുന്നു.

2 /7

ഇഫ് ബെയ്‌ലി സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ ഉജ്വല പ്രകടനത്തിന് റെജിന കി൦ഗ് മികച്ച സഹനടിയായി. റെജിനയുടെ ആദ്യ ഓസ്‌കറാണിത്.

3 /7

ബ്ലാക്ക് ക്ലാൻസ്മാൻ എന്ന ചിത്രത്തിന് മികച്ച അഡാപ്റ്റഡ് തിരക്കഥക്കാണ് ലീയ്ക്ക് പുരസ്കാരം. നീണ്ട 30 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് 61 കാരനായ ഷെൽട്ടൻ ജാക്സൺ എന്ന സ്പൈക് ലീ ഓസ്കർ എന്ന സ്വപ്നത്തിലേക്കെത്തുന്നത്.

4 /7

മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ഓസ്കാര്‍ പുരസ്കാര൦ ലഭിക്കുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയാണ് റൂത്ത്. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രത്തിലെ പ്രകടത്തിനാണ് റൂത്തിന് പുരസ്കാരം ലഭിച്ചത്.   

5 /7

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്കാരമാണ് ഹന്ന  ബീച്ച്‌ലര്‍ സ്വന്താമാക്കിയത്. ബ്ലാക്ക് പാന്തര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഈ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ആഫ്രികന്‍-അമേരിക്കന്‍ വനിതയാണ്‌ ഹന്ന.  

6 /7

മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം എന്ന വിഭാഗത്തിലാണ് പീറ്ററിന് പുരസ്കാരം ലഭിച്ചത്. സ്‌പൈഡര്‍മാന്‍: ഇന്‍റു ദി സ്‌പൈഡര്‍ വേഴ്‌സ് ആണ് ചിത്രം. ഈ വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെടുകയും വിജയിക്കുകയും ചെയ്ത ആദ്യ കറുത്ത സംവിധായകനാണ് പീറ്റര്‍.   

7 /7

ബ്ലാക്ക് ക്ലാൻസ്മാൻ എന്ന ചിത്രത്തിന് മികച്ച അഡാപ്റ്റഡ് തിരക്കഥക്കാണ് കെവിന് പുരസ്കാരം. 61കാരനായ ഷെൽട്ടൻ ജാക്സൺ എന്ന സ്പൈക് ലീയ്ക്കൊപ്പമായിരുന്നു കെവിന്‍റെ പുരസ്‌കാരം.   

You May Like

Sponsored by Taboola