Shani gochar 2023: ശതഭിഷ നക്ഷത്രത്തിൽ ശനി; ഈ 6 രാശിക്കാർ സൂക്ഷിക്കുക!

Shani Gochar 2023: മാർച്ച് 15ന് ശനി ശതഭിഷ നക്ഷത്രത്തിൽ സംക്രമിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം, ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം നൽകുന്നു. എന്നാൽ ഈ അവസരത്തിൽ മറ്റ് ചിലർക്ക് ശനിയുടെ കോപം നേരിടേണ്ടി വന്നേക്കാം. ശനി സംക്രമണത്തിൽ ഈ 6 രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം. 

 

1 /6

ഇടവം: ഇടവം രാശിക്കാർക്ക് ജോലിമാറ്റത്തിനോ സ്ഥലംമാറ്റത്തിനോ സാധ്യതയുണ്ട്. ബിസിനസിലോ കരിയറിലോ വളരാൻ നിങ്ങൾക്ക് അവസരം ലഭിച്ചാലും അമിതമായി ജോലി ചെയ്യുന്നത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം.  

2 /6

മീനം: മീനം രാശിക്കാർക്ക് അവരുടെ തൊഴിൽ ജീവിതത്തിൽ പരാജയങ്ങളും നിരവധി നിരാശകളും നേരിടേണ്ടി വന്നേക്കാം. ജീവനക്കാരുടെ ജോലിഭാരം കൂടാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കരുത്.   

3 /6

കർക്കടകം: ശനി ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കുന്നത് കർക്കടക രാശിയുടെ ആരോഗ്യത്തെ ബാധിക്കും. ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടാകാം. ജോലിയിൽ നിന്ന് രാജിവെക്കേണ്ടി വരെ വന്നേക്കാം. ഓഫീസിലോ ജോലിസ്ഥലത്തോ നിങ്ങൾക്കെതിരെ ഗൂഢാലോചനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.  

4 /6

കുംഭം: കുംഭ രാശിക്കാർക്ക് ജോലി സമ്മർദ്ദം കൂടും. ഓഫീസിലെ സഹപ്രവർത്തകരുടെയും മുതിർന്നവരുടെയും പിന്തുണ ലഭിക്കില്ല. ബിസിനസ് പങ്കാളികളുമായുള്ള ബന്ധം വഷളാകാൻ സാധ്യതയുള്ളതിനാൽ പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണം.   

5 /6

കന്നി: കന്നി രാശിക്കാർക്ക് ജോലി സമ്മർദ്ദം വർധിക്കും. അതിനാൽ മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. കൂടാതെ, ഇവർക്ക് സ്ഥലം മാറ്റമോ ജോലി മാറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ജോലിക്കാർ മൂലം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നഷ്ടങ്ങളും നേരിട്ടേക്കാം.  

6 /6

വൃശ്ചികം: ഇക്കൂട്ടർക്ക് ശനിയുടെ രാശിമാറ്റം പ്രൊഫഷണൽ കരിയറിന് ദോഷകരമാണ്. ബിസിനസ് വിപുലീകരിക്കുന്നത് വലിയ നഷ്ടത്തിലേക്ക് നയിക്കും. പരാജയം ഒഴിവാക്കാൻ എല്ലാ ജോലികളിലും ശ്രദ്ധ ആവശ്യമാണ്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola