Hello Mummy: 'ഹലോ മമ്മി'യുടെ ചിത്രീകരണം ആരംഭിച്ചു; പൂജാ ചിത്രങ്ങൾ

ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒരുമിക്കുന്ന ഫാന്റസി കോമഡി ചിത്രമാണ് "ഹലോ മമ്മി". സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.

 

Hello Mummy movie Pooja images: ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹലോ മമ്മിയുടെ ചിത്രീകരണം തൃശൂർ മാളയിലാണ് ആരംഭിച്ചിക്കുന്നത്. 

1 /5

ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവർത്തകരും വിശിഷ്ടാധിതികളും പൂജ ചടങ്ങിൽ പങ്കെടുത്തു.  

2 /5

നിരവധി പരസ്യചിത്രങ്ങളിലൂടെ  പ്രശസ്തനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന  ആദ്യ ചിത്രമാണ് ഹലോ മമ്മി.  

3 /5

ഫാലിമിയുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  

4 /5

ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ് , ദി ഫാമിലി മാൻ,ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രേദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഹലോ മമ്മി.   

5 /5

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ഹലോ മമ്മിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

You May Like

Sponsored by Taboola