Venus Planet Transit: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമത്തിനു ശേഷം ചിങ്ങത്തിൽ സൂര്യന്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും സന്തോഷത്തെയും ബാധിക്കും.
Shukra Rashi Parivartan: ജ്യോതിഷത്തിൽ സമ്പത്ത്, തേജസ്സ്, ആഡംബരം, ശാരീരിക സന്തോഷം, സ്നേഹം, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് ശുക്രന്റെ രാശിമാറ്റം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നത്.
ശുക്രൻ ഇപ്പോൾ കർക്കടകത്തിലാണ്. ജൂലൈ 7 ന് സംക്രമിച്ച് ചിങ്ങത്തിൽ പ്രവേശിക്കും. ശുക്രന്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 3 രാശികളിലുള്ള ആളുകൾക്ക് ചിങ്ങത്തിൽ ശുക്രന്റെ പ്രവേശനം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാർക്ക് പ്രതീക്ഷിക്കാത്തിടത്തുനിന്നും പണം ലഭിക്കും. ഭാഗ്യം ശോഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ശുക്രന്റെ സംക്രമത്തിലൂടെ ശക്തമായ നേട്ടങ്ങൾ ലഭിക്കുന്ന ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഥുനം (Gemini): ശുക്രന്റെ സംക്രമണം മിഥുന രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ ആളുകൾക്ക് അവരുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും. നവദമ്പതികളുടെ ജീവിതത്തിൽ സന്താനങ്ങൾ ലഭിക്കാനുള്ള സാധ്യതകളുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സേവിങ്സ് ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. ജോലി ചെയ്യുന്ന ആളുകൾ മികച്ച ജോലി ചെയ്യുകയും അഭിനന്ദനം നേടുകയും ചെയ്യും. വ്യവസായികൾക്കും നേട്ടമുണ്ടാകും.
തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രന്റെ സംക്രമം തുലാം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും. തൊഴിൽ ചെയ്യുന്നവർക്ക് പുരോഗതിയുണ്ടാകും. നിങ്ങൾ ഏറെ നാളായി കാത്തിരുന്ന പ്രമോഷനോ പുതിയ ജോലിയോ ലഭിക്കും. പുതിയ ബിസിനസ്സ് തുടങ്ങാനും നല്ല സമയം. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും.
കുംഭം (Aquarius): ശുക്രന്റെ സംക്രമം കുംഭ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. പുതിയ വീട്-കാർ തുടങ്ങിയവ വാങ്ങാണ് യോഗം. ഭാഗ്യനേട്ടങ്ങൾ ഈ സമയം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ്, കർമ്മങ്ങളിൽ വിജയം, ബിസിനസ് നന്നായി നടക്കും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിൽ നിന്ന് നിങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)