Skincare: തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ വീട്ടിൽ തന്നെയുണ്ട് വഴികൾ

ചർമ്മത്തിന്റെ തരമോ ജീവിതരീതിയോ എന്തുതന്നെയായാലും ദിനചര്യയിൽ ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് എന്നിവ ചെയ്യുന്നത് ചർമ്മത്തിന് വളരെയധികം ​ഗുണം ചെയ്യും.

 

  • Sep 18, 2022, 10:32 AM IST
1 /5

ഒരു ഐസ് ട്രേയിൽ റൈസ് വാട്ടർ എടുത്ത് ഫ്രീസ് ചെയ്യുക. ഐസ് ക്യൂബുകളാക്കി മാറ്റിയ ശേഷം, ഇത് മുഖത്ത് വച്ച് മസാജ് ചെയ്യുക. റൈസ് വാട്ടർ ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.

2 /5

ഒരു ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും എടുത്ത് മിശ്രിത രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് നിങ്ങൾക്ക് തിളങ്ങുന്ന ചർമ്മം നൽകുന്നു.

3 /5

കോൾഡ് ടവൽ കംപ്രസ് നിങ്ങളുടെ ചർമ്മത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ്. ഇതിനായി, ഒരു ടവൽ എടുത്ത് തണുത്ത വെള്ളത്തിൽ മുക്കിയതിന് ശേഷം മുഖത്ത് വയ്ക്കുക. ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.

4 /5

കുറച്ച് ഏത്തപ്പഴം എടുത്ത് പേസ്റ്റ് രൂപത്തിലാക്കി ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനിറ്റ് സ്‌ക്രബ് ചെയ്യുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. ഇത് ചർമ്മം മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും.

5 /5

ഇടയ്ക്കിടെ മുഖത്ത് മസാജ് ചെയ്യുന്നത് വളരെ ഗുണം ചെയ്യും. നിങ്ങൾക്ക് ഏതെങ്കിലും മോയ്സ്ചറൈസർ ഉപയോ​ഗിച്ച് മുഖം മസാജ് ചെയ്യാവുന്നതാണ്. മസാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും ചർമ്മം മൃദുവായിരിക്കുന്നതിനും സഹായിക്കുന്നു.

You May Like

Sponsored by Taboola