Solar Eclipse 2024: സൂര്യഗ്രഹണം, ഈ 5 രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം ഇല്ലാതാക്കും!!

Solar Eclipse 2024: വേദ ജ്യോതിഷത്തിൽ ഗ്രഹണം, അത് ചന്ദ്രഗ്രഹണമോ, സൂര്യഗ്രഹണമോ ആകട്ടെ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. മാർച്ച് 25 ന് ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് ശേഷം, ഇനി ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാന്‍ പോകുകയാണ്.

ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 8 ന് അമാവാസിയിൽ സംഭവിക്കും. ഈ ഗ്രഹണം രാജ്യത്ത് ദൃശ്യമാകില്ല എങ്കിലും സൂര്യഗ്രഹണത്തിന്‍റെ ഫലം 12 രാശികളിലും അനുകൂലമായും പ്രതികൂലമായും കാണപ്പെടും. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട 5 രാശികൾ ഏതൊക്കെയാണെന്ന് അറിയാം...  

 

1 /5

മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം, ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം  രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കൊണ്ടുവരാൻ പോകുന്നു. ഈ സമയത്ത്, ഈ രാശിക്കാർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങള്‍  നേരിടേണ്ടിവരും. ബിസിനസില്‍ ഇടപാടുകള്‍ കുറയാം, ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും. 

2 /5

വൃശ്ചികം രാശി  (Scorpio Zodiac Sign) ഏപ്രിൽ 8-ന് സംഭവിക്കുന്ന സൂര്യഗ്രഹണത്തിന്‍റെ ഫലം വൃശ്ചിക രാശിക്കാരുടെ പ്രണയ ജീവിതത്തിലും കുടുംബ ജീവിതത്തിലും ദൃശ്യമാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ഈ രാശിക്കാര്‍ക്ക്  ദാമ്പത്യ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം. 

3 /5

കന്നി രാശി (Virgo Zodiac Sign)   കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ ഈ ഗ്രഹണം ബാധിക്കാം. ഇവരുടെ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ബിസിനസിൽ വലിയ നഷ്ടം ഉണ്ടാകും. കലഹത്തിന് സാധ്യത, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.

4 /5

കുംഭം രാശി (Aquarius Zodiac Sign)   ജ്യോതിഷ പ്രകാരം, ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണത്തിന്‍റെ പ്രതികൂല സ്വാധീനം കുംഭം രാശിക്കാരില്‍ പ്രകടമാവും. ഇവരുടെ ജീവിതത്തില്‍ അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാം. കരിയറിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഓഫീസിൽ സഹപ്രവർത്തകരുമായി കലഹം ഉണ്ടാകാം, കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. 

5 /5

ധനു രാശി (Sagittarius Zodiac Sign)      ധനു രാശിക്കാരുടെ ജീവിതത്തിൽ സൂര്യഗ്രഹണത്തിന്‍റെ  സ്വാധീനം ഉണ്ടാകാം. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ഈ കാലയളവിൽ ബിസിനസിൽ നഷ്ടങ്ങൾ ഉണ്ടാകാം. കുടുംബത്തില്‍ തർക്കങ്ങൾ ഉണ്ടാകാം, ഇത് പിന്നീട് വലിയ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola