കളർഫുൾ പ്ലേ സ്യൂട്ടിലാണ് പുതിയ ഫോട്ടോഷൂട്ടിൽ പ്രിയാമണി പ്രത്യക്ഷപ്പെടുന്നത്
കളർഫുൾ ഔട്ട്ഫിറ്റിൽ ക്യൂട്ടായി തെന്നിന്ത്യൻ താരം പ്രിയാമണി. പല നിറങ്ങളിലുള്ള പ്ലേ സ്യൂട്ടിലാണ് പുതിയ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെടുന്നത്. Twenty Dresses വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. മെഹെക് ഷെട്ടിയാണ് സ്റ്റൈലിങ്. Pradeep Doiphode മേക്കപ്പും Shobha hawale ഹെയർ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. V Captures ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡൽ കൂടിയായ പ്രിയാമണി തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അഭിനയ മികവ് തെളിയിച്ച താരമാണ്. 2003ൽ എവരെ അടഗാടു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി വെള്ളിത്തിരയിലെത്തിയത്. മലയാളത്തിൽ സത്യം ആണ് ആദ്യ ചിത്രം. പിന്നീട് നിരവധി ഭാഷകളിലെത്തിയ വ്യത്യസ്ത റോളുകളിലെത്തിയ താരം പരുത്തിവീരൻ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. വരും വർഷങ്ങളിൽ പല ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് പ്രിയാമണിയെ കാത്തിരിക്കുന്നത്.
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം
കടപ്പാട്: പ്രിയാമണി ഇൻസ്റ്റാഗ്രാം