#StephenHawking: ചക്രക്കസേരയില്‍ നിന്ന് പ്രപഞ്ചത്തിലേക്ക്, സ്റ്റീഫന്‍ ഹോക്കിംഗ് ഇനി ഓര്‍മ്മ

  • Mar 14, 2018, 16:16 PM IST
1 /13

ശാസ്ത്രത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് വിസ്മയകരമായ ജീവിതം കാഴ്ച വച്ച അത്ഭുത പ്രതിഭയായിരുന്നു അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്

2 /13

1942 ജനുവരി എട്ടിന് ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിംഗിനും ഇസബെല്ലുമായിരുന്നു സ്റ്റീഫന്‍റെ മാതാപിതാക്കള്‍  

3 /13

മാതാപിതാക്കള്‍ സ്റ്റീഫനെ ഡോക്ടറാക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഭൗതികശാസ്ത്രത്തോടും കണക്കിനോടുമായിരുന്ന സ്റ്റീഫന് താല്‍പര്യം

4 /13

പതിനേഴാം വയസില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ഗവേഷണം നടത്തുന്നതിനിടയില്‍ ഇരുപത്തിയൊന്നാം വയസിലാണ് അമയോട്രോപ്പിക് ലാറ്ററല്‍ സ്ക്ളീറോസിസ് (ALS) എന്ന അപൂര്‍വമായ രോഗം സ്റ്റീഫനെ പിടികൂടുന്നത്

5 /13

കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ സ്റ്റീഫന്‍ ഹോക്കിംഗ് ഗവേഷണം പൂര്‍ത്തിയാക്കി. 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. ഇവര്‍ക്ക് ലൂസി, റോബര്‍ട്ട്, ടിം എന്നിങ്ങനെ മൂന്ന് മക്കളും ജനിച്ചു. 

6 /13

1969ലെ വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള ക്യാമ്പയിനുകളില്‍ സജീവ സാന്നിധ്യമായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഈയടുത്ത കാലത്തും അണുവായുധങ്ങള്‍ക്കെതിരെ ശക്തമായ നിലപാടായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് സ്വീകരിച്ചത്. 

7 /13

വൈദ്യശാസ്ത്രം മരണത്തീയതി കുറിച്ചെങ്കിലും സ്റ്റീഫന്‍ ഹോക്കിംഗ് വിസ്മയകരമായി ശാരീരിക പരിമിതികളെ അതിജീവിച്ചു. ചക്രക്കസേരയില്‍ ഇരുന്നുകൊണ്ട് 1988ല്‍ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന വിഖ്യാതമായ പുസ്തകം അദ്ദേഹം രചിച്ചു. 

8 /13

ശാസ്ത്രപ്രവചനങ്ങളെ തിരുത്തി അദ്ദേഹം അഞ്ച് ദശാബ്ദങ്ങളെ അതിജീവിച്ചു. ചക്രക്കസേരയില്‍ ഇരുന്ന് അദ്ദേഹം പ്രപഞ്ച സത്യങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തി.

9 /13

1974ല്‍ തന്‍റെ 32-ാം വയസില്‍ റോയല്‍ സൊസൈറ്റിയില്‍ സ്റ്റീഫൻ ഹോക്കിംഗ് ഫെല്ലോയായി. 1979ല്‍ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ലുക്കേഷ്യന്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. സര്‍ ഐസക് ന്യൂട്ടണിന് ശേഷം ഈ പദവിയില്‍ നിയമിക്കപ്പെടുന്ന ശാസ്ത്രജ്ഞനായി സ്റ്റീഫന്‍ ഹോക്കിംഗ്.

10 /13

റോജർ പെൻറോസും സ്റ്റീഫൻ ഹോക്കിംഗും  ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി.

11 /13

ആഗോളതാപനത്തെക്കുറിച്ചും അണ്വായുധ പരീക്ഷണങ്ങളെക്കുറിച്ചും ഏറെ ആകുലനായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്. ഈ ഭൂമി ഒരു നൂറ്റാണ്ടിനെക്കൂടി അതിജീവിക്കയില്ലെന്ന് അദ്ദേഹം പ്രവചിച്ചു. ബഹിരാകാശത്തേക്ക് ചേക്കേറാതെ മനുഷ്യജീവന് ഈ നൂറ്റാണ്ടിനപ്പുറം ഭാവിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

12 /13

നാളെ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലാതെ ഓരോ ദിവസത്തിലേക്കും കണ്ണു തുറക്കുന്ന വ്യക്തിയാണ് താനെന്നായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ് ഒരിക്കല്‍ പറഞ്ഞത്. അതിനാല്‍, ഓരോ ഓരോ നിമിഷവും അതിന്‍റെ പൂര്‍ണതയില്‍ ഉപയോഗപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു.

13 /13

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും പ്രഗത്ഭനായ ശാസ്ത്രപ്രതിഭയെയാണ് ലോകത്തിന് സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ മരണത്തിലൂടെ നഷ്ടമാകുന്നത്. 

You May Like

Sponsored by Taboola