Yogurt Benefits: പ്രോബയോട്ടിക്സ് സമ്പുഷ്ടം; അറിയാം തൈരിൻറെ ഗുണങ്ങൾ

കാത്സ്യത്തിൻറെയും പ്രോട്ടീനിൻറെയും സമ്പന്നമായ ഉറവിടമാണ് തൈര്. ദഹനം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും തൈര് മികച്ചതാണ്.

  • Sep 20, 2024, 08:01 AM IST
1 /6

തൈര് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പ്രോബയോട്ടിക്സ് സമ്പുഷ്ടമായ ഇവ ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മികച്ചതാണ്.

2 /6

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് ദഹനം മികച്ചതാക്കുന്നു.

3 /6

തൈര് പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. ഇത് പേശികളുടെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

4 /6

തൈരിൽ കാത്സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

5 /6

പ്രോട്ടീനും കാത്സ്യവും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ തൈര് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

6 /6

തൈരിലെ പ്രോബയോട്ടിക്സിനും ആൻറി ഓക്സിഡൻറുകൾക്കും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola