വിപണിയിൽ പലതരം സൺ ക്രീമുകൾ ലഭ്യമാണെങ്കിലും പലപ്പോഴും ഇവ മറ്റ് ചർമ്മപ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുണ്ട്.
ഒന്ന് പുറത്ത് പോയി വരുമ്പോൾ ചർമ്മത്തിലുണ്ടാകുന്ന സൺ ടാൻ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. വിപണിയിൽ പലതരം സൺ ക്രീമുകൾ ലഭ്യമാണ്. പലപ്പോഴും ഇത്തരത്തിലുള്ള സൺ ക്രീമുകൾ മറ്റ് ചർമ്മപ്രശ്നങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. എന്നാൽ പ്രകൃതിദത്തമായി സൺ ടാനിനെ അകറ്റാൻ പല മാർഗങ്ങളുണ്ട്.
ടാനിംഗ് പ്രശ്നത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ തക്കാളി മികച്ച പ്രതിവിധിയാണ്. തക്കാളിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ പാടുകൾ നീക്കം ചെയ്ത് നിറം മെച്ചപ്പെടുത്തുന്നു.
വെള്ളരിക്ക, പഴുത്ത പപ്പായ പള്‍പ്പ്, തൈര് രണ്ട് ടീസ്പൂണ്‍ ഓട്സ് എന്നിവ ചേര്‍ത്ത മിശ്രിതത്തിൽ കുറച്ച് നാരങ്ങ നീര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനു ശേഷം ഇത് കഴുകാം.
കറ്റാര്‍വാഴ നാരങ്ങാ നീരുമായി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ഉരുളക്കിഴങ്ങിന് ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഉരുളക്കിഴങ്ങ് നീര് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് ടാൻ മാറാൻ സഹായിക്കും.
ഒരു നുള്ള് മഞ്ഞളിൽ 4 സ്പൂൺ പാൽ കലർത്തി മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി ഇവ പാടുകൾ, ടാനിംഗ്, മുഖക്കുരു എന്നിവ ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കുന്നു.
കുറച്ച് ചെറുപയർ പൊടി പാലിലോ തൈരിലോ പനിനീരിലോ കലർത്തി മുഖത്ത് പുരട്ടാം. ചെറുപയർ പൊടി മൃതചർമ്മം നീക്കി ചർമ്മത്തെ ശുദ്ധീകരിക്കുന്നു.