സിനിമ അഭിനയത്തോടൊപ്പം നിർമ്മാണ രംഗത്തേക്കും ഇറങ്ങുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. "പ്രൊഡക്ഷൻ നമ്പർ 31" എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലൂടെയാണ് സുരാജ് നിർമ്മാണ രംഗത്തേക്ക് എത്തുന്നത്.
ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സിനോടൊപ്പം ചേർന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസ് "പ്രൊഡക്ഷൻ നമ്പർ 31"നിർമ്മിക്കുന്നത്.
"പ്രൊഡക്ഷൻ നമ്പർ 31"ന്റെ പൂജ ഇന്നലെ കൊല്ലൂർ മൂകാംബികാ ക്ഷേത്ര സന്നിധിയിൽ നടന്നു. ചടങ്ങുകളിൽ സുരാജ് വെഞ്ഞാറമൂടും കുടുംബവും ചിത്രത്തിലെ താരങ്ങളും സന്നിഹിതരായിരുന്നു.
കൊല്ലൂരും പരിസരത്തുമായി സിനിമയുടെ ചിത്രീകരണം തുടങ്ങി.
ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം ആമിർ പള്ളിക്കൽ ആണ്.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു.