Thala Ajith: ബൈക്ക് യാത്രക്കിടെ 'തല' വാ​ഗ അതിർത്തിയിൽ, ഇന്ത്യൻ സൈനികർക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

അജിത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രം 2022ൽ പൊങ്കൽ റിലീസായെത്തും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. 

'വലിമൈ' ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് റഷ്യയിൽ നിന്ന് തിരികെയെത്തിയ നടൻ 'തല' അജിത്ത് (Thala Aith) കുറേ ദിവസങ്ങളായി രാജ്യത്തിനകത്ത് ഒരു ബൈക്ക് യാത്രയിലാണ്. യാത്രക്കിടെ ആ​ഗ്രയിൽ എത്തിയ നടൻ വാ​ഗ അതിർത്തിയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ സൈനികർക്ക് ഒപ്പം ദേശീയ പതാകയുമായി നിൽക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. അദ്ദേഹം എത്തിയതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ കാണാം. അജിത്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രം 2022ൽ പൊങ്കൽ റിലീസായെത്തും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola